കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്


സി.കെ വിജയന്‍ / മാതൃഭൂമി ന്യൂസ്

കണ്ണൂർ താണയിലെ ഷോപ്പിങ് മാളിൽ പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പോലീസ് റെയ്ഡ്. കണ്ണൂര്‍ താണയ്ക്ക് സമീപമുള്ള ഹൈപ്പര്‍മാര്‍ക്കറ്റിലാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത് എന്നാണ് സൂചന.

കണ്ണൂരിലെ മറ്റുചില സ്ഥാപനങ്ങളിലും റെയ്ഡ് നടത്താനുള്ള തയ്യാറെടുപ്പ് പോലീസ് നടത്തുന്നുവെന്നാണ് ലഭ്യമായ വിവരം. കണ്ണൂര്‍ എ.സി.പി. രത്‌നകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ കണ്ണൂരില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കണ്ണൂരില്‍ പോപ്പുലർ ഫ്രണ്ടിന്റെ സംഘടനാശേഷി വളരെ വിപുലമാണെന്ന സൂചന നല്‍കുന്നതായിരുന്നു അത്. ഇതേത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും അവരുടെ സ്ഥാപനങ്ങളെയും കണ്ടെത്തി പരിശോധന.



Content Highlights: Police raided, hypermarket, suspected of having links with the Popular Front, Kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented