-
കൊച്ചി: നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍. ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ ആരോപണം.
കഴിഞ്ഞ 25-ന് കൊച്ചി പനമ്പള്ളി നഗറിലെ രഹ്നയുടെ ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നേരിടുന്ന രഹ്നയുടെ ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് റെയ്ഡ് നടത്തിയത് ബി.എസ്.എന്‍.എല്ലിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതാണ്. ആയതിനാല്‍ 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാണ് ബി.എസ്.എന്‍.എല്‍. ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞിട്ടില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എന്‍.എല്‍. രഹ്നയെ പിരിച്ചു വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ന്നും ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിന് അര്‍ഹയല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന കുറിപ്പോടെ തന്റെ നഗ്നശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ രഹ്ന യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് നേരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പനമ്പള്ളി നഗറിലെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. പോലീസ് റെയ്ഡില്‍ പെയിന്റിങ് ബ്രഷ്, ചായം, ലാപ്‌ടോപ്പ് എന്നിവ പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയായിരുന്നു പിരിച്ചുവിടല്‍ നടപടി. ബി.എസ്.എന്‍.എല്ലിന്റെ അന്തസിനെയും വരുമാനത്തേയും രഹ്ന ഫാത്തിമയുടെ പ്രവര്‍ത്തികള്‍ ബാധിച്ചുവെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
Content Highlights: Police raid tarnished image of BSNL bsnl send notice to Rehna Fathima
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..