മാനന്തവാടിയില്‍ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയില്‍ നിന്നും വടിവാളുകള്‍ പിടിച്ചെടുത്തു


പോലീസ് പരിശോധന നടത്തുന്നു

മാനന്തവാടി: പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകന്റെ കടയില്‍ നിന്നും വടിവാളുകള്‍ കണ്ടെടുത്തു. എരുമത്തെരുവിലെ ജില്ലാ കമ്മറ്റി ഓഫീസിന് സമീപത്തെ ടയര്‍ കടയില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പാലക്കാടും വയനാടും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസിന്റെ റെയ്ഡ് നടത്തിയിരുന്നു.

വയനാട് ജില്ലയിലെ മാനന്തവാടി എരുമത്തെരുവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിലാണ് പോലീസ് ആദ്യം റെയ്ഡ് നടത്തിയത്. ഇവിടെ മാനന്തവാടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതിന് സമീപം സംഘടനയുടെ ഭാരവാഹിയുടെ എസ്.എസ് ടയര്‍ വര്‍ക്‌സ് എന്ന കടയില്‍ നിന്നാണ് വടിവാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തത്.



പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് പോലീസ് പരിശോധന നടത്തിയത്. ചടനാംകുറിശ്ശി, കല്‍മണ്ഡപം, പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായ ശംഖുവാരത്തോട് എന്നിവിടങ്ങളിലാണ് പരിശോധന. കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു.

ഇതിനിടെ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. തിരുവനന്തപുരം സിറ്റി - 52, തിരുവനന്തപുരം റൂറല്‍ - 152, കൊല്ലം സിറ്റി - 191, കൊല്ലം റൂറല്‍ - 109, പത്തനംതിട്ട - 137, ആലപ്പുഴ - 73, കോട്ടയം - 387, ഇടുക്കി - 30, എറണാകുളം സിറ്റി - 65, എറണാകുളം റൂറല്‍ - 47, തൃശൂര്‍ സിറ്റി - 12, തൃശൂര്‍ റൂറല്‍ - 21, പാലക്കാട് - 77, മലപ്പുറം - 165, കോഴിക്കോട് സിറ്റി - 37, കോഴിക്കോട് റൂറല്‍ - 23, വയനാട് - 114, കണ്ണൂര്‍ സിറ്റി - 52, കണ്ണൂര്‍ റൂറല്‍ - 12, കാസര്‍ഗോഡ് - 53 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

Content Highlights: police raid popular front offices and leaders' homes in Palakkad and Wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented