ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി മാരാരിക്കുളം പോലീസാണ് ചോദ്യം ചെയ്യുക.

15 കോടിയുടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോഴാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. യൂണിയനുകളില്‍ കോടികളുടെ തട്ടിപ്പാണ് കെ.കെ. മഹേശന്‍ നടത്തിയത്. സാമ്പത്തിക ക്രമക്കേടില്‍ നിന്നൊഴിയാനാണ് ആദ്യം ശ്രമിച്ചത്. നടക്കില്ലെന്നായപ്പോള്‍ മഹേശന്‍ ജീവനൊടുക്കി.

ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുടുക്കാനും മഹേശന്‍ ശ്രമിച്ചു. ആത്മഹത്യാക്കുറിപ്പില്‍ കഥയുണ്ടാക്കി എഴുതി. ഇത് അന്വേഷണത്തില്‍ വ്യക്തമാവുമെന്ന് പ്രതീക്ഷിക്കുന്നതായും കഴിഞ്ഞ ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് തുഷാര്‍ പ്രതികരിച്ചിരുന്നു. ഇതിനെതിരെ മഹേശന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. 

Content Highlights: Police questions Thushar Vellappally over KK Mahesan death case