ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിനുള്ളിലേക്ക് തീ പടർന്നു കയറുമ്പോൾ സാധനങ്ങൾ മാറ്റാനുളള ശ്രമത്തിൽ തൊഴിലാളി |ഫോട്ടോ:വി.കെ.അജി
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കരാര്‍ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു. തീപ്പിടിത്ത സമയത്ത് പ്ലാന്റിലുണ്ടായിരുന്ന ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത സോണ്‍ടയുടെ ജീവനക്കാരുള്‍പ്പടെയുള്ളവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതയുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള തെളിവുകളൊന്നും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇതിനിടെ തീപ്പിടിത്തത്തിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍-വകുപ്പുതല നടപടിവേണമെന്ന് കഴിഞ്ഞ ദിവസം ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. രണ്ടുമാസത്തിനകം കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഉത്തരവില്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കഴിയണം. കുറ്റക്കാര്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയും കര്‍ശനനിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ വിചാരണചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കുകയുണ്ടായി.
Content Highlights: police questioned the employees of Brahmapuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..