തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. 

പാലക്കാട് ഉത്തരമേഖലാ ഐ.ജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിക്കുമാണ് ചുമതല. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ കൊല്ലത്തും എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ആലപ്പുഴയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി എ അക്ബറിന് മലപ്പുറത്തെയും കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ സേതുരാമന്  കാസര്‍കോടിന്റെയും ചുമതലയാണുള്ളത്. ജില്ലകളിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്ന ഓഫീസര്‍മാര്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലവത്താക്കാന്‍ നടപടി സ്വീകരിക്കും.

Content Highlights: Police officials got appointed in various districts to coordinate Covid-19 enforcement activities