പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മാഫിയ ബന്ധത്തിന്റെ പേരില്‍ സംസ്ഥാന പോലീസില്‍ വീണ്ടും നടപടി. ഗുണ്ടാ, മണ്ണ് മാഫിയ ബന്ധം ആരോപിക്കപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥരെക്കൂടി സ്ഥലംമാറ്റി. പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവായ നഗരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വൈ.അപ്പു, ഡ്രൈവറായ സതീഷ് എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എ.ആര്‍. ക്യാമ്പിലേക്കു മാറ്റിയത്.
ഇരുവര്‍ക്കുമെതിരേ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് റൂറല്‍ എസ്.പി. ഇരുവരെയും സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് ഒഴിവാക്കാന്‍ നഗരൂര്‍ എസ്.എച്ച്.ഒ.യ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
മംഗലപുരം പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. മംഗലപുരത്തുനിന്ന് സമീപ സ്റ്റേഷനുകളിലേക്കു മാറ്റിയിട്ടും ഗുണ്ടാ, മണ്ണ് മാഫിയകളുമായി ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുകയും ചെയ്യുന്നുവെന്നായിരുന്നു ആരോപണം.
സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണങ്ങള്‍ക്കു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ റൂറല്‍ എസ്.പി.യുടെ വാക്കാലുള്ള നടപടിയുണ്ടായത്.
ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ മംഗലപുരത്തെ ഏതാനും പോലീസുകാരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്യുകയും മുഴുവന്‍ പോലീസുകാരെയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
Content Highlights: police officers transferred due to mafia connection
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..