കളമശ്ശേരി എ ആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍


ആത്മഹത്യ ചെയ്ത എസ് ഐ അയ്യപ്പൻ

കൊച്ചി: കളമശ്ശേരി എ ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം

ഗ്രേഡ് എസ് ഐ അയ്യപ്പനാണ് (54)ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പെരുമ്പാവൂർ സ്വദേശിയാണ് ഇദ്ദേഹം.

സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

പെരുമ്പാവൂർ സബ്സിഡിയറി സെൻട്രൽ പോലീസ് കാന്റീൻ അസിസ്റ്റന്റ് മാനേജർ ചുമതലകൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ആലപ്പുഴയിലേക്ക് സ്ഥലമാറ്റം ഉണ്ടായി. ഇതേ തുടർന്ന് ക്വാർട്ടേഴ്സ് ഒഴിഞ്ഞു. പെരുമ്പാവൂരിൽ തറവാടിന് സമീപത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

നിലവിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായും പ്രസിഡന്റായും, സംസ്ഥാന നിർവാഹകസമിതി അംഗമായും, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

മൃതദേഹം കളമശ്ശേരി മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:police officer suicide in kalamassery ar camp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented