
ആത്മഹത്യ ചെയ്ത എസ് ഐ അയ്യപ്പൻ
കൊച്ചി: കളമശ്ശേരി എ ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. ഗ്രേഡ് എസ് ഐ അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പെരുമ്പാവൂർ സ്വദേശിയാണ് ഇദ്ദേഹം.
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് കാരണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.
പെരുമ്പാവൂരിലെ പോലീസ് ക്യാമ്പ് ക്യാന്റീനിലെ അസിസ്റ്റന്റ് മാനേജരുടെ ചുമതലകൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ആലപ്പുഴയിലേക്ക് സ്ഥലമാറ്റം ഉണ്ടായി. ഇതേ തുടർന്ന് ക്വാർട്ടേഴ്സ് ഒഴിയുകയും പെരുമ്പാവൂരിൽ തറവാടിന് സമീപത്തുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തുടർന്ന് ഇന്നലെ ഉച്ചയോടെ ക്വാർട്ടേഴ്സിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.
മൃതദേഹം കളമശ്ശേരി മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlights:police officer suicide in kalamassery ar camp
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..