തൃശ്ശൂര്‍: മഴ സമ്മാനിച്ച ദുരിതത്തില്‍നിന്ന് രക്ഷതേടി ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് നാടന്‍പാട്ട് പാടിക്കൊടുത്ത് ഒരു പോലീസ് ഓഫീസര്‍. 

ആളൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ എസ് ശ്രീജിത്താണ് വെള്ളാഞ്ചിറ ഫാത്തിമ മാതാ എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യമ്പിലെ അന്തേവാസികള്‍ക്ക് പാട്ടുപാടി നല്‍കിയത്. 

എന്തിനാടി പൂങ്കൊടിയേ എന്ന നാടന്‍പാട്ടാണ് ശ്രീജിത്ത് പാടിയത്. ശ്രീജിത്ത് പാടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. 

തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ക്യാമ്പിലുള്ളവര്‍ കയ്യടിച്ചും ചുവടുവെച്ചും ശ്രീജിത്തിന് പിന്തുണ നല്‍കുന്നതും വീഡിയോയില്‍ കാണാം. 

content highlight: police officer sings folk song at relief camp in thrissur