'പോലീസിലെ ചിരിക്കുന്ന ആ മുഖം ഇനിയില്ല'...തിരിച്ചുവരുമെന്ന പ്രതീക്ഷ അവസാനിച്ചു


• എന്റെ കേരളം മേളയിലെ പോലീസ് പവിലിയനിൽ നടന്ന പ്രദർശനത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർക്കൊപ്പം പ്രതിരോധമുറകൾ കാണിക്കുന്ന സിൻസി പി.അസീസ് (ഫയൽചിത്രം)

ആറന്മുള: അമിതവേഗത്തില്‍ ദിശ തെറ്റിയെത്തിയ കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ സിന്‍സി പി.അസീസ് (35) ആണ് മരിച്ചത്.

ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.

ജൂലായ് 11-ന് ഉച്ചയ്ക്ക് പന്തളം-ആറന്മുള റോഡില്‍ കുറിയാനിപ്പള്ളിയില്‍വെച്ചാണ് അപകടം ഉണ്ടായത്. പന്തളത്തുനിന്നും ആറന്മുളയ്ക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ സിന്‍സിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സിന്‍സി റോഡിലേക്ക് തെറിച്ചുവീണു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വയംപ്രതിരോധിക്കാന്‍ പരിശീലനം നല്‍കുന്ന (മാസ്റ്റര്‍ ട്രെയിനര്‍, വിമന്‍ സെല്‍ഫ് ഡിഫന്‍സ്) ചുമതല ആയിരുന്നു സിന്‍സിക്ക്.

സ്ത്രീകള്‍ക്ക് പോലീസിന്റെ സ്വയംപ്രതിരോധ പരിശീലന ക്ലാസെടുക്കാന്‍ കോഴഞ്ചേരിയിലേക്ക് പോകുമ്പോഴാണ് അപകടം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വഴിയില്‍കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും പ്രശ്‌നമായി. ഇലവുംതിട്ട സ്റ്റേഷനില്‍നിന്നും പോലീസുകാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വെച്ചു.

വൈകീട്ട് നാലിന് പന്തളം കുളനടയിലെ ഭര്‍ത്തൃവീട്ടുവളപ്പില്‍ പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു. ഭര്‍ത്താവ്: ആര്‍. സനല്‍കുമാര്‍, മകന്‍: സിദ്ധാര്‍ഥ് (ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി, ഗവ. ഹൈസ്‌കൂള്‍ കിടങ്ങന്നൂര്‍). പിതാവ്: അബ്ദുല്‍ അസീസ്. മാതാവ്: കമലത്ത് ബീവി.

കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്

അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഉടമകൂടിയായ പെരുമ്പാവൂര്‍ സ്വദേശി കെ.എം. വര്‍ഗീസിനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പുകൂടി ചേര്‍ത്ത് പോലീസ് കേസെടുത്തു. കാറിന്റെ അമിതവേഗവും ദിശതെറ്റിയുള്ള യാത്രയുമാണ് അപകടത്തിന് കാരണം. പന്തളത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വര്‍ഗീസ്.


'പോലീസിലെ ചിരിക്കുന്ന ആ മുഖം ഇനിയില്ല'...

പോലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് മുന്നില്‍ സദാ പുഞ്ചിരിക്കുന്ന മുഖമായിരുന്നു സിന്‍സി പി.അസീസെന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ. മറ്റുള്ളവരുടെ പ്രശ്‌നത്തിലിടപെടുന്നതിനും പരിഹാരം കാണുന്നതിനും ശ്രദ്ധകാട്ടിയിരുന്ന സിന്‍സിയെ ഒരുവട്ടം പരിചയപ്പെട്ടവരാരും പൈട്ടന്ന് മറക്കാനിടയില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതില്‍ പ്രത്യേക താത്പര്യമായിരുന്നു സിന്‍സിക്കെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സിന്‍സിയെക്കുറിച്ച് പറയുമ്പോള്‍ സഹപ്രവര്‍ത്തകരുടെ വാക്കുകള്‍ ഇറടുന്നുണ്ടായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും പ്രിയപ്പെട്ട സഹപ്രവര്‍ത്തക തിരിച്ചുവരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. തുടക്കത്തില്‍ മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയപ്പോള്‍ എല്ലാവരിലും ആശ്വാസത്തിന്റെ കണികകളുണ്ടായിരുന്നു. എന്നാല്‍, കാത്തിരിക്കാതെ മരണം സിന്‍സിയെ കവരുകയായിരുന്നു.

2016-ലാണ് സിന്‍സി പോലീസില്‍ സിവില്‍ പോലീസ് ഓഫീസറായി സര്‍വീസില്‍ പ്രവേശിച്ചത്. പരിശീലനത്തിന് ശേഷം ആദ്യം മലയാലപ്പുഴ പോലീസ് സ്റ്റേഷനിലാണ് സേവനം ചെയ്തത്. തുടര്‍ന്ന് ആറന്മുള പോലീസ് സ്റ്റേഷനിലും പിന്നീട് വനിതാ പോലീസ് സ്റ്റേഷനിലും ജോലി ചെയ്തു. ആറന്മുള സ്റ്റേഷനിലാണ് കൂടുതല്‍ കാലവും ജോലി ചെയ്തത്. 2018-ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയില്‍ ചേര്‍ന്ന് പരിശീലനം നേടി. തുടര്‍ന്ന് മാസ്റ്റര്‍ ട്രെയിനിയായി ജില്ലയിലുടനീളം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിശീലനം നല്‍കി. പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ താത്പര്യവും കൃത്യതയും പുലര്‍ത്തിയ സിന്‍സിയെ മേലുദ്യോഗസ്ഥര്‍ക്കും ഇഷ്ടമുള്ള വ്യക്തിത്വമായിരുന്നു. സ്വയം പ്രതിരോധപരിശീലന പദ്ധതിയില്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്ന ഉദ്യോഗസ്ഥയായിരുന്നു സിന്‍സിയെന്ന് പദ്ധതിയുടെ ചുമതലയുള്ള വനിതാ പോലീസ് ഇന്‍സ്പെക്ടര്‍ ഉദയമ്മ പറഞ്ഞു.

മിഴിനീരോടെ സഹപ്രവര്‍ത്തകര്‍

ആറന്മുള പോലീസ് സ്റ്റേഷനില്‍ അല്പനേരം പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെത്തിച്ചത്. സിന്‍സിയുെട ചേതനയറ്റ ശരീരം പുറത്തെടുത്തപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് താങ്ങാനായില്ല. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എ.എസ്.പി. ബിജി ജോര്‍ജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.കെ.സാബു, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജെ.ഉമേഷ് കുമാര്‍, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. എസ്.വിദ്യാധരന്‍, പത്തനംതിട്ട ഡിവൈ.എസ്.പി. എസ്.നന്ദകുമാര്‍, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ബി.അജി, പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.പ്രദീപ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.


Content Highlights: Police officer injured in car accident dies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented