പ്രതീകാത്മകചിത്രം
ഉദുമ: തീവണ്ടിപ്പാളം മുറിച്ചുകടക്കാനെത്തിയ അമ്മയെയും കുഞ്ഞിനെയും തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസുകാരന് തീവണ്ടി തട്ടി പരിക്ക്. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പോലീസുകാരന്‍ ഇരിയണ്ണി സ്വദേശി സജേഷിനാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ കണ്ട് മടങ്ങുന്ന അമ്മയും കുഞ്ഞും പാളം മുറിച്ചുകടക്കാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തുമ്പോഴാണ് തീവണ്ടി തട്ടി പോലീസുകാരന്റെ കൈക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബീച്ച് ഫെസ്റ്റിവലിന്റെ ചുമതലയ്ക്കായി ബേക്കല്‍ സ്റ്റേഷനിലെത്തിയതായിരുന്നു സജേഷ്. ആളുകള്‍ കൂട്ടത്തോടെ ഇവിടെ പാളം മുറിച്ചുകടക്കുന്നുണ്ട്. പാളത്തിനരികിലെല്ലാം പോലീസ് കാവല്‍ നിന്ന് ബോധവത്ക്കരണം നടത്തിയാണ് ഇത് തടയുന്നത്.
പാളം മുറിച്ചുകടക്കാതിരിക്കാന്‍ പ്രധാനപ്പെട്ട ഒരു വഴി പോലീസ് താത്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ ഇത് സംബന്ധിച്ച് പത്രങ്ങള്‍ വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും അറിയിപ്പും നല്‍കുന്നുണ്ട്.
ഫെസ്റ്റിനെത്തുന്നവര്‍ പാളം മുറിച്ച് കടക്കുമ്പോഴുള്ള അപകട സാധ്യത ഫെസ്റ്റ് തുടങ്ങുന്നതിന് മുന്‍പേ മാതൃഭൂമി പത്രം ചൂണ്ടിക്കാട്ടിയതാണ്. ഫെസ്റ്റ് കഴിയും വരെ ഈ ഭാഗത്ത് തീവണ്ടിയുടെ വേഗം കുറയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും റെയില്‍വേയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നാണ് ബുധനാഴ്ച രാത്രിയിലെ ഈ അപകടം നല്‍കുന്ന സൂചന.
Content Highlights: police officer injured as he tried to stop woman and child from crossing rail track
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..