വിമാനത്തിലെ പ്രതിഷേധം; യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് പോലീസ് നോട്ടീസ്


വാട്സ്ആപ്പ് ചാറ്റ്, വി.പി ദുൽഫിഖിൽ

കോഴിക്കോട്: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയ സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി ദുല്‍ഖിഫിലിന് പോലീസ് നോട്ടീസ്. 13-ാം തീയതി തിരുവനന്തപുരത്ത് ചോദ്യംചെയ്യലിന് ഹാജരാവാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

യൂത്ത്‌കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിമാനപ്രതിഷേധ ചര്‍ച്ച നടന്നത്. വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡിന്റ് ശബരിനാഥിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ വാട്‌സ്ആപ്പ് ചാറ്റ് മുന്‍നിര്‍ത്തിയാണ് ദുല്‍ഖിഫിലിനോടും ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പട്ടിരിക്കുന്നത്.

പുറത്തുവന്ന ചാറ്റിൽ 'ഈ സമരം പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കു'മെന്ന് ദുല്‍ഖിഫില്‍ പറയുന്നുണ്ട്. ഇതാണ് ചോദ്യംചെയ്യലിന് വഴിവെച്ചത്. നോട്ടീസ് കൈപ്പറ്റിയതായി ദുല്‍ഖിഫില്‍ സ്ഥിരീകരിച്ചു. എന്നാല്‍ 13-ാം തീയതി ഹാജരാവാന്‍ അസൗകര്യമുണ്ടെന്നും ദിവസം നീട്ടി ചോദിക്കുമെന്നും ദുല്‍ഖിഫില്‍ പറഞ്ഞു.


Content Highlights: Police Notice to Youth Congress State secretary VP Dulkifil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented