തുഷാറിന്റെ വീട്ടിലെത്തി തെലങ്കാന പോലീസ്; നോട്ടീസ് നല്‍കി, 25ന് ചോദ്യംചെയ്യലിന്‌ ഹാജരാകണം


തുഷാർ വെള്ളാപള്ളി

ആലപ്പുഴ: തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസ് എം.എല്‍.എ മാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ തുഷാര്‍ വെള്ളാപള്ളിക്ക് തെലങ്കാന പോലീസിന്റെ നോട്ടീസ്. ഈ മാസം 25-ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന്‌ ഹാജരാകണമെന്നാണ് നിര്‍ദേശം. ആലപ്പുഴ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് കൈമാറിയത്.

എം.എല്‍.എമാരെ കൂറു മാറ്റാന്‍ തുഷാര്‍ വെള്ളാപ്പള്ളി പണം നല്‍കിയെന്നാണ് ടിആര്‍എസിന്റെ ആരോപണം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നേരിട്ടായിരുന്നു തുഷാര്‍ വെള്ളാപള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനുപിന്നാലെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.



അതേസമയം, എം.എല്‍.എമാരെ കൂറുമാറ്റാനുള്ള നീക്കത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് തുഷാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: police notice to thushar vellapally on tra mla defecting case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented