പോലീസ് സേനയിലുള്ളത് 744 ക്രിമിനല്‍ കേസ് പ്രതികള്‍; കുറ്റംതെളിഞ്ഞാലും നടപടിയില്ല


സ്വന്തം ലേഖകന്‍

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ശബ്ദമുയര്‍ത്തേണ്ടിവന്ന സാഹചര്യം നിലനില്‍ക്കെ, പോലീസ് സേനയില്‍ ക്രിമിനല്‍ സ്വാധീനം ഏറുന്നു. കുറ്റവാളികളായ പൊലീസുകാര്‍ക്ക് രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണത്തിലൂടെ നിയമപാലകരായി തുടരാന്‍ അവസരമൊരുങ്ങുന്നത് സേനയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണ്. 744 ക്രിമിനല്‍ കേസ് പ്രതികളാണ് കേരളത്തിലെ പോലീസ് സേനയിലുള്ളതെന്നാണ് കണക്ക്.

കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്സോ തുടങ്ങി ഗുരുതരമായ കുറ്റങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥർ സേനയിലുണ്ട്. 65 ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്ളത് സ്ത്രീ പീഡനക്കേസുകളാണെന്നതാണ് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥര്‍ അവിശുദ്ധബന്ധം പുലര്‍ത്തുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും അതിലും നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല. രാഷ്ട്രീയ- സംഘടനാ ബലത്തിലാണ് ഇത്തരക്കാര്‍ സേനയില്‍ കാക്കിയിട്ട് തുടരുന്നത്.സമൂഹത്തിനും സേനയ്ക്കും ചേരാത്ത പ്രവൃത്തിയിലേര്‍പ്പെടുന്ന പോലീസുദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യത പോലീസ് സേനയ്ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പറയേണ്ടി വന്നു. എന്നാല്‍, കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ പുറത്താക്കുമെന്ന് പലവുരു പറഞ്ഞെങ്കിലും ഇതുവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ ക്രിമിനല്‍ പോലീസുകാരുടെ എണ്ണം തുലോം കുറവാണ്. വെറും 18 പേര്‍. ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പോലീസുകാരുടെ പട്ടികയുണ്ട്. ഇതിനുപുറമെ വിവിധ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള 691 പോലീസുകാര്‍ വേറെയുമുണ്ട്. എന്നാല്‍ ഇവർക്കെതിരേ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിചിത്രമാണ്.

വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉടനടി സസ്പെന്‍ഷനാണ് നല്‍കുക. എന്നാല്‍ ആറുമാസത്തെ സസ്പെന്‍ഷനുശേഷം, അല്ലെങ്കില്‍ വിഷയം മാധ്യമങ്ങളും നാട്ടുകാരും മറക്കുന്നതോടെ ഇവരെ സര്‍വീസില്‍ തിരികെ എടുക്കും. ചിലര്‍ക്കെതിരെ നല്ലനടപ്പ്, സ്ഥലംമാറ്റം തുടങ്ങിയ 'കഠിന' ശിക്ഷാമുറകളും പ്രയോഗിക്കും. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരികെ എത്തുന്നവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഇഴഞ്ഞുനീങ്ങും. റിപ്പോര്‍ട്ട് വരുമ്പോഴേക്കും ഉദ്യോഗസ്ഥന്‍ വിരമിക്കാറായിരിക്കും. പിന്നെ പെന്‍ഷന്‍ മുടങ്ങാത്ത രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തും.

മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന് ശേഷം ക്രമസമാധാന ചുമതല നല്‍കിയിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു കീഴ്വഴക്കം പാലിക്കപ്പെടുന്നില്ല. വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ സി.ഐ സുനു മുമ്പും സമാനമായൊരു പീഡനക്കേസില്‍ പ്രതിയായിരുന്നു. കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇയാള്‍ക്ക് വീണ്ടും ക്രമസമാധാന ചുമതല നല്‍കിയത് ഇതിന് ഉദാഹരണാണ്.

ഇങ്ങനെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുറത്താക്കാന്‍ വകുപ്പുകളില്ലാഞ്ഞിട്ടല്ല. അതൊക്കെ സൗകര്യപൂര്‍വം മറക്കുകയാണ് പോലീസ് ചെയ്യുന്നത്. മൂന്ന് തരത്തില്‍ പോലീസുദ്യോഗസ്ഥരെ സേനയില്‍ നിന്ന് പുറത്താക്കാന്‍ വ്യവസ്ഥകളുണ്ട്. പൊലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം, അസാന്മാര്‍ഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍നിന്ന് പുറത്താക്കാം. ഇനി ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവുമായും പെരുമാറ്റംകൊണ്ടും പൊലീസ്ജോലിക്ക് 'അണ്‍ഫിറ്റാണെങ്കില്‍' 86(സി) ചട്ടപ്രകാരം പുറത്താക്കാം. അതും പോരാഞ്ഞ് പൊലീസ് ആക്ടില്‍ 2012-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാം.

ഇത്രയും ചട്ടങ്ങള്‍ നിലവിലുണ്ടായിട്ടും വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ സി.ഐ സുനുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കാതിരുന്നതിന് പിന്നില്‍ എന്ത് ചേതോവികാരമാണുള്ളതെന്ന് വ്യക്തമല്ല. പോക്സോ കേസിലെ ഇരയെ തെളിവെടുപ്പ് കഴിഞ്ഞുള്ള യാത്രയില്‍ ഉപദ്രവിച്ച എ.എസ്.ഐയെയും വേണമെങ്കില്‍ പുറത്താക്കാമെന്ന് വ്യക്തം. കെവിന്‍ കൊലക്കേസില്‍ ഔദ്യോഗിക കൃത്യവിലോപനത്തിന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ എസ്.ഐ ഷിബുവിനെ സസ്പെന്‍ഷനുശേഷം തിരിച്ചെടുത്ത പാരമ്പര്യമാണ് കേരള പോലീസിനുള്ളത്.

ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാര്‍

തിരുവനന്തപുരം സിറ്റി 84
തിരുവനന്തപുരം റൂറല്‍ 110
കൊല്ലം സിറ്റി 48
കൊല്ലം റൂറല്‍ 42
പത്തനംതിട്ട 35
ആലപ്പുഴ 64
കോട്ടയം 42
ഇടുക്കി 26
എറണാകുളം സിറ്റി 50
എറണാകുളം റൂറല്‍ 40
തൃശൂര്‍ സിറ്റി 36
തൃശൂര്‍ റൂറല്‍ 30
പാലക്കാട് 48
മലപ്പുറം 37
കോഴിക്കോട് സിറ്റി 18
കോഴിക്കോട് റൂറല്‍ 16
കണ്ണൂര്‍ 18

Content Highlights: police, kerala police, police negligence, crimals in police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented