തിരുവനന്തപുരം: അനുപമയുടെ പിതാവ് പി. എസ്. ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ജയചന്ദ്രന്റേത് സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഇതോടെ പ്രതികളെ രക്ഷിക്കാനുള്ള പോലീസ് ഒത്തുകളിച്ചെന്ന സംശയം ബലപ്പെടുകയാണ്. ജയചന്ദ്രനടക്കം ആറ് പ്രതികള്‍ക്കെതിരെ നേരത്തെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പേരൂര്‍ക്കട പോലീസ് ചുമത്തിയിരുന്നത്. എന്നാല്‍ ജയചന്ദ്രന്റെ ജാമ്യ ഹര്‍ജി കോടതിയില്‍ വന്നപ്പോള്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ നിസാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്.

നിസ്സാര കുറ്റങ്ങള്‍ മാത്രം ചുമത്തിയതായി വ്യക്തമാക്കുന്ന പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി അറിയിച്ചത്. ഇതോടെ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും നീക്കങ്ങളുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

Content Highlights: Police helps adoption case accused in case as reports in court lacks charges