കശ്മീര്‍ പരാമര്‍ശം കലാപത്തിന് ലക്ഷ്യമിട്ടെന്ന് പരാതി; ജലീലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു


കെ.ടി.ജലീൽ

തിരുവല്ല: കശ്മീരിനെ സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ വിവാദപരാമര്‍ശം നടത്തിയ മുന്‍മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ആര്‍.എസ്.എസ്. പത്തനംതിട്ട ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ അഡ്വ. വി.ജിനചന്ദ്രന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രേഷ്മ ശശിധരന്‍ ജലീലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലീസാണ് കേസെടുത്തത്.

ഹര്‍ജിക്കാരന്‍ പരാതിയില്‍ ഉന്നയിച്ച രണ്ട് വകുപ്പുകളും ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, ഭരണഘടനയെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍.



കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ജലീല്‍ വിവാദകുറിപ്പ് ഫെയ്സ്ബുക്കിലിട്ടത്. ഓഗസ്റ്റ് 12-ന് അരുണ്‍ മോഹന്‍ ജലീലിന്റെപേരില്‍ കീഴ്വായ്പൂര് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.ഇതില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ചൊവ്വാഴ്ചയാണ് ഉത്തരവിട്ടത്.

Content Highlights: Police have registered a case against KT jaleel MLA who made controversial comments about Kashmir


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


Argentina

09:32

ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ | Podcast

Nov 27, 2022

Most Commented