തിരുവനന്തപുരം: ഇമാം ഷെഫീക്ക് അല്‍ ഖാസിമി പ്രതിയായ പോക്സോ കേസില്‍ പ്രതിക്കെതിരേ പോലീസ് ബലാല്‍സംഗക്കുറ്റം ചുമത്തി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുമ്പ് പോക്സോ കുറ്റം മാത്രമായിരുന്നു ഇമാമിനെതിരെ ചുമത്തിയിരുന്നത്. പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി പോലീസിനും വൈദ്യപരിശോധന നടത്തിയ വനിതാ ഡോക്ടര്‍ക്കും ചൈല്‍ഡ് ലൈനിനും മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പോലീസ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. അതിനിടെ മുന്‍കൂര്‍ ജാമ്യം തേടി ഷഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പോലീസ് കേസെടുത്തതോടെ ഇമാമിനെ പള്ളിക്കമ്മറ്റി തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
content highlights: police files rape charge against former imam