ട്രാക്കിലേക്ക് കടന്നുകയറി,ഡ്രോണ്‍ ദൃശ്യത്തില്‍ വ്യക്തമാണ്; 'ചതിപ്രയോഗ'ത്തില്‍ വിശദീകരണവുമായി പോലീസ്


Photo: Screengrab/ Mathrubhumi news

മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിനിടെ ചെറുതന ചുണ്ടന്റെ അമരക്കാരനെ പങ്കായംകൊണ്ട് കുത്തിയ സംഭവത്തിൽ പോലീസിന്റെ വിശദീകരണം. നിരണം ചുണ്ടന്റെ മൂന്നാം ട്രാക്കിലേക്ക് ചെറുതന ചുണ്ടൻ കടന്നു കയറി എന്നാണ് പോലീസ് പറയുന്നത്. ചെറുതനയുടെ തുഴച്ചിലുകാർ പങ്കായംകൊണ്ട് ആക്രമിച്ചതിനെത്തുടര്‍ന്ന് രണ്ടു പോലീസുകാർക്ക് പരിക്കുപറ്റി. ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതെല്ലാം മനസിലാകും - പോലീസ് വിശദീകരിക്കുന്നു.

നിരണം ചുണ്ടനാണ് പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞത്. ഇവർ മൂന്നാം ട്രാക്കിലായിരുന്നു. ചെറുതന ചുണ്ടൻ രണ്ടാം ട്രാക്കിലായിരുന്നു. രണ്ടാം ട്രാക്കിലുള്ള ചെറുതന ചുണ്ടൻ മൂന്നാം ട്രാക്കിലെ നിരണം ചുണ്ടനെ ആദ്യം മുതൽ തന്നെ ബ്ലോക്ക് ചെയ്തു. മുന്നോട്ട് തുഴഞ്ഞു പോകാൻ തടസ്സം സൃഷ്ടിച്ചുവെന്നും രണ്ടു പോലീസുകാർക്ക് ചെറുതന ചുണ്ടന്റെ തുഴച്ചിലുകാരിൽ നിന്ന് ആക്രമണം ഉണ്ടായെന്നും രണ്ടുപേര്‍ ആശുപത്രിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടായിരുന്നു മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി താഴെ ഇടുകയായിരുന്നു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങി.

Content Highlights: police explanation about mannar boat race cheating

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented