ലഹരിസംഘത്തിന്റെ വള്ളിക്കുടിലില്‍ കഞ്ചാവും ഹാഷിഷ് ഓയിലും; സൗകര്യത്തിന് കട്ടിലും കിടക്കയും 


ആളൊഴിഞ്ഞ പറമ്പിലെ വള്ളിക്കുടിൽ
പോലീസ് നശിപ്പിക്കുന്നു.

തൃശ്ശൂര്‍: ഏക്കറുകള്‍ വരുന്ന പറമ്പില്‍ കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള്‍ താവളമാക്കിയിരുന്ന വള്ളിക്കുടില്‍ പോലീസ് കണ്ടെത്തി. അരക്കിലോമീറ്റര്‍ പുല്ല് വകഞ്ഞ് ചെന്നപ്പോഴാണ് രഹസ്യമായി കെട്ടിയൊരുക്കിയ വള്ളിക്കുടില്‍ കണ്ടത്. പോലീസെത്തിയപ്പോഴും സ്ഥലത്ത് കുട്ടികളുണ്ടായിരുന്നു. കുടിലിനകത്ത് കട്ടിലും കിടക്കയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. പുറമേക്ക് ഇലയും വള്ളിപ്പടര്‍പ്പുംകൊണ്ട് മൂടിയ കുടിലിന്റെ ഉള്‍വശം ടാര്‍പോളിന്‍ ഷീറ്റിട്ട് സുരക്ഷിതമാക്കിയിരുന്നു.

വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുതിര്‍ന്നവരുടെ സംഘം താവളമാക്കിയിരുന്ന വള്ളിക്കുടിലില്‍ കുട്ടികള്‍ കൂടി എത്തിത്തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വൈകീട്ട് ചേട്ടന്മാരെത്തുന്നതിന് മുന്നേ അനിയന്മാര്‍ എത്തും. ആവശ്യം കഴിഞ്ഞ് സ്ഥലംവിടും. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. പൊളിച്ചുനീക്കിയ വള്ളിക്കുടില്‍ പോലീസ് കത്തിച്ചുകളഞ്ഞു.



പുറമേക്ക് ലക്ഷണമൊന്നും കാണാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ബൈക്കോടിച്ച യുവാക്കള്‍ അപകടത്തില്‍പ്പെട്ടതും പരിക്കേറ്റവരുടെ ജീന്‍സിന്റെ പോക്കറ്റില്‍നിന്ന് എം.ഡി.എം.എ. കണ്ടെത്തിയ സംഭവവും അടുത്തിടെയുണ്ടായി. സമീപപ്രദേശത്തെ പ്രമുഖ സ്‌കൂളില്‍ ലഹരിവസ്തുക്കള്‍ കൈവശംവെച്ച വിദ്യാര്‍ഥികളെ പുറത്താക്കിയ സംഭവവും ഉണ്ടായി. സ്‌കൂളിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന ആശങ്കയില്‍ സംഭവം പുറത്തറിയാതെ ഒതുക്കാനാണ് അധികൃതരുടെ ശ്രമം. മറ്റൊരു സ്‌കൂളില്‍ ലഹരിവസ്തുക്കള്‍ പിടികൂടിയ അധ്യാപകന്റെ ബൈക്ക് വിദ്യാര്‍ഥികള്‍ തകര്‍ത്തിരുന്നു. പക്ഷേ, ഇതും സ്‌കൂളില്‍ തന്നെ ഒത്തുതീര്‍പ്പാക്കി.

ചേട്ടനെ രക്ഷിക്കാനെത്തിയ അനിയന്റെ 'ഷോ'

ഒരാഴ്ചമുമ്പ് വാഹനപരിശോധനയ്ക്കിടെയുണ്ടായ സംഭവം ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. രേഖകളില്ലാതെ ബൈക്കില്‍ യാത്രചെയ്തവരെ തടഞ്ഞ പോലീസ് അവരോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. ആ സമയം ബൈക്ക് യാത്രക്കാരന്റെ സഹോദരനായ പതിനഞ്ചുകാരന്‍ സ്ഥലത്തെത്തി. പിന്നെ പൊരിഞ്ഞ 'ഷോ'. അക്രമാസക്തനായ കുട്ടി പോലീസ് ജീപ്പ് തടഞ്ഞു. ജനപ്രതിനിധിയും നാട്ടുകാരും കണ്ടുനില്‍ക്കേയായിരുന്നു കൗമാരക്കാരന്റെ പ്രകടനം. സ്റ്റേഷനിലെത്തിച്ച് ഒന്നു വിരട്ടിയപ്പോഴേക്കും സംഗതി പുറത്തുവന്നു. ഉള്ളിലെ സിന്തറ്റിക് ലഹരിയായിരുന്നു പ്രകടനത്തിന്റെ പ്രചോദനം. അവസാനം ജനപ്രതിനിധിയെയും ബന്ധുക്കളെയും ഏല്‍പ്പിച്ച് കൗണ്‍സിലിങ്ങിനുള്ള ഏര്‍പ്പാടും ചെയ്താണ് പ്രശ്‌നം തീര്‍ത്തത്.

Content Highlights: police demolishes drug gangs bower at thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented