കോഴിക്കോട്: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ ഭക്ഷണമടക്കുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ കോഴിക്കോട് റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്തി. തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന കോഴിക്കോട് റൂറലിലെ പ്രധാന ക്യാമ്പുകളിലാണ് പോലീസ് എത്തിയത്. ഇവിടെ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ഇവരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ബോധവല്‍ക്കരണ വീഡിയോകള്‍ അയക്കാനുള്ള നടപടിയും സ്വീകരിച്ചു.
പായിപ്പാട് ലോക്ഡൗണ്‍ ലംഘിച്ച് നാട്ടില്‍ പോവണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വിവിധ ക്യാമ്പുകളില്‍ പോലീസ് എത്തിയത്. ഇത് വരും ദിവസങ്ങളിലും തുടരും. റൂറല്‍ എസ്.പി ഡോ.ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് ക്യാമ്പുകളിലെത്തി ബോധവല്‍ക്കരണം നടത്തിയത്.
എല്ലാ ക്യാമ്പുകളിലും ഭക്ഷണത്തിന്റേയും മറ്റ് കാര്യങ്ങളുടേയും ലഭ്യത ഉറപ്പാക്കുമെന്നും ഇതിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായും റൂറല്‍ എസ്.പി അറിയിച്ചു. നാട്ടിലേക്ക് തിരിച്ച് പോവണമെന്ന കാര്യമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ബുദ്ധിമുട്ട് അവരോട് പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. ഹിന്ദി അറിയാവുന്ന പോലീസുകാരെയും ഹോംഗാര്‍ഡുമാരേയും ഉപയോഗിച്ചാണ് പോലീസ് സംഘം ക്യാമ്പുകളിലെത്തിയത്.
content highlights: police conducts special drive in migrant labours camp
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..