ഭഗവല്‍ സിങ്ങിനെ വീഴ്ത്തിയ 'ശ്രീദേവി' മറ്റാരെയെങ്കിലും കുടുക്കിയിരുന്നോ?; അന്വേഷിച്ച് പോലീസ് 


ഷാഫി ( Photo: Special arrangement) , ഫെയ്‌സ്ബുക്ക് (Photo: AFP)

കൊച്ചി: ''ആഴക്കടലില്‍ ഒരു പ്രത്യേക ചെറുമീനിനെ തിരഞ്ഞ് കണ്ടെത്തും പോലെയാണ് സൈബര്‍ ലോകത്ത് കുറ്റവാളിയെ അന്വേഷിക്കുന്നത് എന്നു തോന്നാം. പക്ഷേ, ആളെ കണ്ടെത്താന്‍ പോന്ന സാങ്കേതിക വിദ്യയും ഉപകരണങ്ങളും ഇന്ന് കേരള പോലീസിലുണ്ട്'' - കേരള പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇലന്തൂരിലെ ഇരട്ട നരബലിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്റര്‍നെറ്റും പരിധിയിലുണ്ട്. 68-കാരനായ ഭഗവല്‍ സിങ് വീണുപോയ ശ്രീദേവിയെന്ന അക്കൗണ്ട് മുഹമ്മദ് ഷാഫി തുടങ്ങുന്നത് 2019-ലാണ്. ഇതിലെ നൂറോളം ചാറ്റുകള്‍ പോലീസ് കണ്ടെടുത്തു. മറ്റാരെങ്കിലും ഷാഫിയുടെ വലയില്‍ കുരുങ്ങിയോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഒരു വ്യക്തി ഇന്റര്‍നെറ്റ് ഉപയോഗിച്ചത് സംബന്ധിച്ചതിന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ പക്കല്‍നിന്നു വാങ്ങിയ ടൂളുകള്‍ കൂടാതെ സ്വന്തമായി വികസിപ്പിച്ച വിദ്യകളും പോലീസിന്റെ പക്കല്‍ ഉണ്ട്. ഫെയ്സ്ബുക്കില്‍ ഏതെല്ലാം വഴികളിലൂടെ ഇത്രകാലം സഞ്ചരിച്ചു, എന്തെല്ലാം ചെയ്തു എന്നതെല്ലാം കണ്ടെത്താം. ഇന്റര്‍നെറ്റില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും രേഖകളുണ്ട്.

അശ്ലീല സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവ പോലീസിന്റെ നിരീക്ഷണത്തില്‍ നേരത്തേയുണ്ട്. ലൈംഗിക ചൂഷണത്തിന് കുട്ടികളെ ഉപയോഗിക്കുന്നതു സംബന്ധിച്ച പരാതികള്‍ വന്നതിനു ശേഷമാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.

എല്ലാ വ്യാജന്മാരും ഇന്റര്‍നെറ്റില്‍ ചൂണ്ടയിട്ട് കാത്തിരിക്കുകയാണ്. പലര്‍ക്കും പലതാണ് ലക്ഷ്യം. ചിലര്‍ക്ക് പണം, മറ്റു ചിലര്‍ക്ക് സെക്‌സ്. പിന്നെ ചിലര്‍ക്ക് ഇതു രണ്ടും.

ഇരകളെ മനശ്ശാസ്ത്രപരമായ സമീപനത്തിലൂടെ വരുതിയിലാക്കാന്‍ ഇവര്‍ക്ക് ചാതുര്യമേറും. ആദ്യം സമൂഹ മാധ്യമങ്ങളില്‍ നിഷ്‌കളങ്കമായി വന്ന് പരിചയപ്പെടും, പിന്നെ നിരന്തരം ബന്ധപ്പെടും. അടുത്ത ഘട്ടത്തില്‍ ഏതു പ്രശ്‌നത്തിലും നമ്മോട് ഐക്യദാര്‍ഢ്യവും മമതയും പ്രകടിപ്പിക്കും. ഒടുവിലാണ് കാര്യത്തിലേക്ക് കടക്കുക. സോഷ്യല്‍ മാനിപ്പുലേഷന്‍ എന്നാണ് സൈബര്‍ വിദഗ്ധര്‍ ഇതിനെ പറയുക. ലോക ഉടായിപ്പ് എന്നു വേണമെങ്കില്‍ നാടന്‍ ഭാഷയില്‍ വിളിക്കാം. എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള സൈബര്‍ സെല്ലാണ് ഇലന്തൂര്‍ കേസിന്റെ സൈബര്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നത്.

Content Highlights: police conducts detailed investigation on human sacrifice accused shafi fake fb account sreedevi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented