ആലപ്പുഴ: ലോക്ക് ഡൗണ്‍ പ്രോട്ടോകോള്‍ ലംഘിച്ച് കുട്ടനാട്ടില്‍ ബോട്ടില്‍ പ്രതിഷേധ പരിപാടി നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പി.ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യ അകലം പാലിച്ചില്ല എന്ന് കാണിച്ച് രാമങ്കരി പോലീസാണ് കേസ് എടുത്തിരിക്കുന്നത്. 

രാവിലെ പതിനൊന്നരയോടെയായിരുന്നു കുട്ടനാട്ടില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ നേതൃത്വത്തില്‍ 'ജല ദുരന്ത ജാഗ്രതാ യാത്ര' എന്ന പേരില്‍ സമരം സംഘടിപ്പിച്ചത്. 

കെ.സി. പാലം മുതല്‍ ചങ്ങനാശ്ശേരി ബോട്ട് ജെട്ടി വരെയുള്ള ജലപാതയില്‍ നടത്തിയ സമരത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് രാമങ്കരി പോലീസ് കേസെടുത്തിരിക്കുന്നത്. 

കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടനാട്ടിലെ പ്രളയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പി.യുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. 

തികച്ചും രാഷ്ട്രീയ പരമായ നടപടിയാണ് ഉണ്ടായത് എന്ന് അറസ്റ്റിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തുമ്പോള്‍ മാത്രം സര്‍ക്കാര്‍ കേസെടുക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു. 

content highlight: police case registered against kodikkunnil suresh mp for conducting protest breaking covid protocol