പീഡിപ്പിച്ചെന്ന് അധ്യാപികയുടെ മൊഴി; എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്


കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

എൽദോസ് കുന്നപ്പിള്ളി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. എല്‍ദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

'പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. നിരന്തരം അക്രമങ്ങളുണ്ടായി. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദ്ധാനം ചെയ്തു' പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും യുവതി ആരോപിക്കുന്നു. കോവളം എസ്ച്ച്ഒയുടെ മുന്നില്‍വെച്ചാണ് എംഎല്‍എ പണം വാഗ്ദ്ധാനം ചെയ്തതെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്.



കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയില്‍ കേസെടുക്കാതെയിരുന്ന പോലീസ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവളം പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി എംഎല്‍എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. ഇതിനുശേഷം കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതിനാല്‍ വഞ്ചിയൂര്‍ സ്റ്റേഷനിലും യുവതി ഹാജരായി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തി. ഈ മൊഴിയാലണ് എല്‍ദോസ് തന്നെ പീഡിപിച്ചെന്ന് യുവതി ആരോപിക്കുന്നത്.

Content Highlights: Police book non-bailable case against Eldhose Kunnappilly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented