സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറികളില്‍ മോഷണം; രണ്ട് യുവതികള്‍ പിടിയില്‍ | വീഡിയോ


മോഷണശ്രമത്തിനിടെ പിടിയിലായ യുവതികൾ | ഫോട്ടോ: മാതൃഭൂമി

കൊയിലാണ്ടി: സ്വര്‍ണക്കടകളില്‍ വ്യാപകമായി മോഷണം നടത്തിവന്ന യുവതികള്‍ കൊയിലാണ്ടിയില്‍ പിടിയിലായി. കഴിഞ്ഞദിവസം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ നിന്ന് മോഷണം നടത്തി കടന്നുകളഞ്ഞ യുവതികളെ കൊയിലാണ്ടിയില്‍വെച്ച് മോഷണശ്രമത്തിനിടെയാണ് പിടികൂടിയത്.

കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ഇവരെത്തുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇവരെ തിരിച്ചറിഞ്ഞ ജ്വല്ലറി ഉടമ യുവതികളെ കടയില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതോടെ പിങ്ക് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

പിടിയിലായ ആന്ധ്രാ സ്വദേശികളായ സഹോദരിമാർ കനിമൊഴി(38), ആനന്ദി(40) എന്നിവരെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി. രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ചാണ് ഇവര്‍ സ്ഥലങ്ങള്‍ മനസ്സിലാക്കുന്നതെന്നും ഇവര്‍ക്ക് പിന്നില്‍ ഏജന്റുമാര്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.

Content Highlights: gold theft, robbery, police arrested, jewellery theft

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented