നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്തി


മാധ്യമങ്ങളില്‍ വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിനാലാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്.

കൊച്ചി: നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ പോലീസ് കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ എളമക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രസവം കഴിഞ്ഞതിനാല്‍ യുവതിയുടെ ആരോഗ്യനില കണക്കിലെടുത്താണ് ഡിറ്റോയുടെ ഭാര്യയെ അറസ്റ്റ് ചെയ്യാതിരുന്നത്.

മാധ്യമങ്ങളില്‍ വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിനാലാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് കണ്ടതിനെ തുടര്‍ന്ന് വടക്കാഞ്ചേരി സ്വദേശികളാണ് എളമക്കര പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം തൃശൂരിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പള്ളിയിലെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

പാരിഷ് ഹാളില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയും യുവാവും ഒന്നിച്ചെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented