പ്രതീകാത്മക ചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരായ വ്യാപക നടപടി തുടരുന്നു. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള കേരള പോലീസിന്റെ പ്രത്യേക ദൗത്യമായ 'ഓപ്പറേഷന്‍ ആഗി'ന്റെ ഭാഗമായാണ് നടപടി. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി ക്രിമിനലുകള്‍ക്കെതിരെ പോലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തു.
തിരുവനന്തപുരം സിറ്റി പോലീസ് പരിധിയില്‍ 113 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു പുറമെ തിരുവനന്തപുരം റൂറലിലും 184 പേര്‍ പോലീസ് പിടിയില്‍. കൊച്ചിയില്‍ 49 പേര്‍ പോലീസിന്റെ വലയിലായെന്നാണ് വിവരം.
കോഴിക്കോട് നഗരപരിധിയില്‍ മാത്രം 18 വാറണ്ട് പ്രതികളടക്കം 85 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ കാപ്പ ചുമത്തി നാട് കടത്തപ്പെട്ട അഞ്ച് പേരുള്‍പ്പെടെ നൂറിലേറെ പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി. സമാനമായി പാലക്കാടും 137 പേരെ പോലീസ് കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ റൂറലില്‍ 92 പേരെ തരുതല്‍ തടങ്കലിലാക്കി. പത്തനംത്തിട്ടയില്‍ 81-ഉം കാസര്‍കോട് 85-ഉം പേര്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. വരുംദിവസങ്ങളില്‍ മറ്റു സ്ഥലങ്ങളിലേക്കും പോലീസ് നടപടി വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
Content Highlights: police action against goons
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..