'സാര്‍ ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയാണോ?'; പെണ്‍കുട്ടികളെ ഒളിഞ്ഞ്‌നോക്കിയ അധ്യാപകനോട് വിദ്യാർഥി


'പോക്സോ കേസാ .. അകത്ത് പോവും. ജീവിതം പോകും.' എനിക്കവരെ വിളിക്കാനാവില്ലെന്നും വിളിച്ച് പ്രശ്നമാക്കല്ലേയെന്ന് പറയാമോയെന്നും കേസില്‍ പ്രതിയായ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥ് വിദ്യാര്‍ഥിയെ വിളിച്ച് ചോദിക്കുന്നുണ്ട്. 

ഹരി ആർ വിശ്വനാഥ്

തൊടുപുഴ: കഞ്ഞിക്കുഴിയില്‍ എന്‍.എസ്.എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് അധ്യാപകന്‍ ഒളിഞ്ഞ് നോക്കിയ സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ അധ്യാപകന്‍ മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ച് സംസാരിക്കുന്നതിന്റെ കൂടുതല്‍ ശബ്ദസന്ദേശങ്ങള്‍ പുറത്ത്. അധ്യാപകനെതിരേ പോക്‌സോ കെസെടുത്തതോടെയാണ് താന്‍ പെട്ടുപോകുമെന്നും എങ്ങനെയെങ്കിലും പറഞ്ഞ് തീര്‍ക്കണമെന്നും അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥ് ആവശ്യപ്പെടുന്നുണ്ട്.

സാറെ സാറിത് കൊറേക്കാലമായി ഇങ്ങനെ ചെയ്യുന്നുണ്ടല്ലോയെന്നും കാണിക്കുമ്പോള്‍ ഓര്‍ക്കണ്ടേയെന്നും വിദ്യാര്‍ഥി ചോദിക്കുന്നുണ്ട്. കൈവിട്ട് പോവുകയാണ് ആകെ പ്രശ്‌നമാവുകയാണ് ജീവിതം പോവും - അധ്യാപകന്‍ ഇങ്ങനെ പറയുന്നു. പോലീസെത്തുമെന്നും നിങ്ങളോട് ചോദിക്കുമെന്നും അധ്യാപകന്‍ പറയുമ്പോള്‍ ചോദിക്കട്ടെ സാറെ ഞങ്ങള്‍ നടന്നത് പറയുമെന്നും വിദ്യാര്‍ഥി അധ്യാപകനോട് പറയുന്നു. കഴിഞ്ഞവര്‍ഷവും ഈ പരിപാടിയൊക്കെ സാറ് ചെയ്തില്ലേ അന്ന് ഒതുക്കി തീര്‍ത്തിട്ട് പിന്നേം തുടര്‍ന്നില്ലേ, ഇനി സാറ് സാറിന്റെ കാര്യം നോക്കി പോവൂവെന്നും നടന്നത് പറയുമെന്നും വിദ്യാര്‍ഥി ഓഡിയോയില്‍ അധ്യാപകനോട് പറയുന്നുണ്ട്.



പോക്സോ കേസാ അകത്ത് പോവും. ജീവിതം പോകും. എനിക്കവരെ വിളിക്കാനാവില്ലെന്നും വിളിച്ച് പ്രശ്നമാക്കല്ലേയെന്ന് പറയാമോയെന്നും കേസില്‍ പ്രതിയായ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥ് വിദ്യാര്‍ഥിയെ വിളിച്ച് ചോദിക്കുന്നുണ്ട്.

വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ പോലീസ് പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. ഇതോടെയാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ വിദ്യാര്‍ഥിയെ വിളിച്ചത്. ഇതിന് മുമ്പും ഹരി ആര്‍ വിശ്വനാഥിനെതിരേ സമാന പരാതി ഉയര്‍ന്നപ്പോള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നയിടത്തേക്ക് ഒളിഞ്ഞുനോക്കുകയും മുറി തുറന്ന് അകത്ത് കയറി ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഓഗസ്റ്റ് 16-നാണ് സംഭവം നടന്നത്. പിന്നീട് അധ്യാപകന്‍, സ്വദേശമായ പത്തനംതിട്ട ആങ്ങമൂഴിയിലേക്ക് പോയിരുന്നു. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.

എട്ട് വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരത്തില്‍ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് ഈ വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. ഒരു പെണ്‍കുട്ടി രേഖാമൂലം തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്

Content Highlights: POCSO case against teacher


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented