പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം | Photo: മാതൃഭൂമി
കോഴിക്കോട്: അബ്ദുള്‍ വഹാബ് എം.പി. കേന്ദ്ര മന്ത്രി വി. മുരളീധരനെ പുകഴ്ത്തിയത് ലീഗിന്റെ അഭിപ്രായമല്ലെന്ന് പി.എം.എ സലാം. തെറ്റ് പറ്റിയെന്ന് വഹാബ് ഏറ്റുപറഞ്ഞെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് വഹാബ് ഉറപ്പ് നല്‍കിയെന്നും പി.എം.എ. സലാം മാധ്യമങ്ങളോട് വ്യക്തമാക്കി.
പാർട്ടിക്ക് യോജിക്കാത്ത ഒരു അഭിപ്രായം ഏത് വലിയ നേതാവിൽ നിന്ന് വന്നാലും മുസ്ലിം ലീഗ് ഇടപെടും. വഹാബ് പാർലമെന്റിൽ സംസാരിച്ചത് മുസ്ലിം ലീഗ് ഗൗരവത്തോടെ എടുക്കുകയും പാർട്ടി അധ്യക്ഷൻ അത് സംബന്ധിച്ച വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. വഹാബ് വിശദീകരണം നൽകുകയും ചെയ്തു. അത് അവിടെ അവസാനിച്ചു. വഹാബ് പറഞ്ഞത് ലീഗിന്റെ അഭിപ്രായമല്ലെന്നും പറഞ്ഞു.
തെറ്റ് വന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അതിൽ ഖേദിക്കുന്നുണ്ട്. ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഏതായാലും ആ ചാപ്റ്റർ മുസ്ലിം ലീഗ് ഭംഗിയായി അവസാനിപ്പിച്ചുവെന്ന് പിഎംഎ സലാം കൂട്ടിച്ചേർത്തു.
വഹാബ് വിഷയം അടഞ്ഞ അധ്യായമാണെന്നും കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന ചരിത്രം ലീഗിനില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണ്. പ്രശംസകളെ വിഷയാടിസ്ഥാനത്തിലാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Content Highlights: pma salama and pk kunhalikutty atalking about abdul vahab mp controversial statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..