പിഎഫ്‌ഐ നിരോധനത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്, ആ സംശയം ലീഗിനുമുണ്ട്- പിഎംഎ സലാം


പിഎംഎ സലാം

കോഴിക്കോട്: പി.എഫ്.ഐ. നിരോധനത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് മുസ്ലീം ലീഗ്. ആ സംശയം മുസ്ലീം ലീഗിനുമുണ്ടെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പി.എഫ്.ഐയെ മാത്രം ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ല. നിരോധനമല്ല പരിഹാരമാര്‍ഗം. ആശയപരമായി ഒരു സംഘടനയെ തകര്‍ക്കാന്‍ നിരോധനം കൊണ്ട് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.എഫ്.ഐ. നിരോധനത്തിന്റെ കാര്യത്തിലും ആശയപരമായ കാര്യത്തിലും ഏറ്റവും വ്യക്തമായ നിലപാട് ആദ്യമുതല്‍ പറയുന്ന സംഘടന മുസ്ലീം ലീഗാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആരംഭകാലം മുതല്‍ അവരെ നിശിതമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്ലീം ലീഗാണ്. വര്‍ഗീയപ്രവര്‍ത്തനങ്ങള്‍, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവ പറഞ്ഞാണ് നിരോധിച്ചത്. ഇതെല്ലാം ഇതിലും രൂക്ഷമായി ചെയ്യുന്ന സംഘനകള്‍ ഇന്ത്യാരാജ്യത്തുണ്ട്.



കേരളത്തിലെ രണ്ട് കൊലപാതങ്ങളാണ് പി.എഫ്.ഐയുടെ നിരോധന ഉത്തരവില്‍ പറഞ്ഞത്. ഇതിലും എത്രയോ അധികം കൊലപാതകങ്ങള്‍ ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ ചെയ്തുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് പോലുള്ള സംഘടനകളില്ലേ? അവരെയെല്ലാം തൊടാതെ, അവരെയെല്ലാം പ്രോത്സാഹിപ്പിച്ച് അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഗവണ്‍മെന്‌റ് പി.എഫ്.ഐയെ മാത്രം തൊടുമ്പോള്‍ അത് ഏകപക്ഷീയമായമാണെന്ന് പറയാതിരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: pma salam popular front of india ban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented