കേരളത്തില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വന്നാല്‍ വികസനം അതിവേഗത്തിലാകും - പ്രധാനമന്ത്രി മോദി


കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ : ബി. മുരളീകൃഷ്ണൻ/ മാതൃഭൂമി

കൊച്ചി: രാജ്യത്ത് എവിടെയല്ലാം ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലുണ്ടോ അവിടെയെല്ലാം അതിവേഗ വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് അവിടെയെല്ലാം എന്നതാണ് അതിന്റെ കാരണം. കേരളത്തില്‍ ഇത്തരത്തിലൊരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വികസനം അതിവേഗത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ''ഓണത്തിന്റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹരമായ നാടാണ്. സംസ്‌കാരിക വൈവിദ്യവും പാരമ്പര്യവും പ്രകൃതി
വൈവിധ്യവുംകൊണ്ട് അനുഗ്രഹീതമാണ് കേരളം" - പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി പ്രസംഗത്തിലുടനീളം വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. അതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ജനങ്ങളുടെ അവശ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് 2 ലക്ഷം വീടുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അതില്‍ ഒരു ലക്ഷം വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. കേരളത്തിലെ 36 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് ആയുഷ്മാന്‍ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സഹായം നല്‍കുകയുണ്ടായി. ഇതിനായി 30,000 കോടി രൂപ ചിലവഴിച്ചു.

രാജ്യത്തെ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളേജ് എങ്കിലും സ്ഥാപിക്കാനണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ യുവാക്കള്‍ക്കും പ്രത്യേകിച്ച് നേഴ്‌സിങ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗുണകരമാകും. വ്യത്യസ്ത പദ്ധതികളിലായി ഒരു ലക്ഷം കോടി രൂപയാണ് കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ചിലവഴിച്ചതെന്നും
പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: PM Narendra Modi reached Kochi, address BJP workers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented