പ്രധാനമന്ത്രിയെ കാണാന്‍ ആയിരങ്ങള്‍; സുരക്ഷാ വലയത്തില്‍ കൊച്ചി


സ്വന്തം ലേഖകൻ

1 min read
Read later
Print
Share

റോഡ് ഷോ കാണാൻ ബാരിക്കേഡിനു പിന്നിൽ നിലയുറപ്പിച്ചവർ. Photo: GR Rahul | mathrubhumi.com

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനത്തിന്റെ ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനും യുവം പരിപാടിയില്‍ പങ്കെടുക്കാനും കൊച്ചിയിലെത്തിയത് ആയിരങ്ങൾ. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ മുതല്‍ തന്നെ പ്രധാനമന്ത്രി എത്തുന്ന തേവരയിലും പരിസരപ്രദേശത്തും പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ആകെ 2100 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

റോഡ് ഷോ നടക്കുന്ന തേവര എസ്.എച്ച്. കോളേജ് വരെയുള്ള മേഖലയില്‍ റോഡിനിരുവശവും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ആളുകള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. ഉച്ചയോടെ ബിജെപി പ്രവര്‍ത്തര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടമായി തേവരയിലേക്ക് എത്തിത്തുടങ്ങി. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടയുള്ളവര്‍ മണിക്കൂറുകള്‍ക്ക് മുമ്പേ പ്രധാനമന്ത്രിയെ കാത്ത് വഴിയോരങ്ങളില്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു.

പ്രധാനമന്ത്രിയെ കാണുന്നതിനായി എത്തിയവരുടെ തിരക്ക്. തേവര ജങ്ഷനിൽനിന്നുള്ള ദൃശ്യം. Photo: GR Rahul | mathrubhumi.com

പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കാന്‍ കോളേജുകളില്‍നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എത്തിയത്. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ വന്ന സ്ഥാപനങ്ങളുമുണ്ട്. യുവം പരിപാടിയ്ക്കായി ഇരുപതിനായിരത്തിലേറെ പേര്‍ എത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

നവ്യാ നായരും അപര്‍ണ ബാലമുരളിയും ഉള്‍പ്പെടെയുള്ളവര്‍ യുവം പരിപാടിക്കായി എത്തിയിട്ടുണ്ട്. അനില്‍ ആന്റണി, വിജയ് യേശുദാസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. ആറുമണിയോടെ പ്രധാനമന്ത്രി യുവം വേദിയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: pm narendra modi, kochi visit 2023, yuvam programme

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023


mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


corruption allegation against health ministers office

1 min

കോഴ ആരോപണത്തിൽ വഴിത്തിരിവ്; ഹരിദാസൻ പണം കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഇല്ല

Sep 30, 2023


Most Commented