പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ജന്മത്താല്‍ ധന്യമാകപ്പെട്ട പുണ്യഭൂമിയാണ് കേരളമെന്നും ശിവഗിരി തീര്‍ഥാടന നവതി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ മലയാളത്തിലും അദ്ദേഹം സംസാരിച്ചു.
ശിവഗിരി തീര്‍ഥാടന നവതി, ബ്രഹ്‌മവിദ്യാലയ കനകജൂബിലി എന്നിവയുടെ ഒരുവര്‍ഷം നീളുന്ന ആഘോഷത്തിന്റെ ആഗോളതല ഉദ്ഘാടനമാണ് ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. ചടങ്ങില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് ഭാരവാഹികള്‍, സന്ന്യാസിമാര്‍, വിവിധ ആഘോഷ കമ്മിറ്റികളുടെ ആഗോളതല ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: PM Modi speech on a programme to mark the 90th anniversary of the Sivagiri pilgrimage
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..