പ്രധാനമന്ത്രി നരേന്ദ്രമോദി| ANI
കൊച്ചി: മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന്റെ തറക്കല്ലിടല്‍ അടക്കം റെയില്‍വേ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ സംസ്ഥാനത്ത് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ തറക്കല്ലിടല്‍, നിര്‍മാണം പൂര്‍ത്തിയായ മെട്രോ പേട്ട-എസ്.എന്‍ ജംഗ്ഷന്‍ പാതയുടെ ഉദ്ഘാടനം, കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്‌ളാഗോഫ്, റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത എന്നിവയടക്കം വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.
റെയില്‍വേ പദ്ധതികള്‍ കേരളത്തിന്റെ ടൂറിസത്തേയും വ്യാപാരത്തേയും ശക്തിപ്പെടുമെന്നും കൊച്ചിയുടെ മുഖം മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന് ഓണസമ്മാനമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എട്ട് വര്‍ഷമായി നഗര ഗതാഗതത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായി മെട്രോ റെയിലിനെ മാറ്റിത്തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഗതാഗത വികസനത്തിന് കേന്ദ്രം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിലെ റെയില്‍വേ വികസനം ശബരിമല ഭക്തകര്‍ക്കും വലിയ ഗുണം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: PM Modi in Kochi, Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..