പ്രധാനമന്ത്രി മോദി, യഷ്, ജഡേജ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ 25-ന് കൊച്ചിയില്‍ നടക്കുന്ന 'യുവം' സമ്മേളനത്തില്‍ അതിഥികളായി കന്നട നടന്‍മാരായ കെജിഎഫ് നായകന്‍ യഷും ഋഷഭ് ഷെട്ടിയും ക്രിക്കറ്റര്‍ രവീന്ദ്ര ജെഡേജയും അതിഥികളായി എത്തും. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പടെ മലയാള സിനിമയില്‍ നിന്നുള്ള ചില പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് സംഘാടകര്‍ നല്‍കുന്ന വിവരം.
വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിംഗ് കേരള സംഘടിപ്പിക്കുന്ന പരിപാടിയില്‍ അനില്‍ ആന്റണി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജി20 അംഗ രാജ്യങ്ങളുടെ യുവകൂട്ടായ്മയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. കേരളത്തിലെ 17-നും 35-നും ഇടയില്‍ പ്രായമുള്ള വ്യത്യസ്ത മേഖലയില്‍ നിന്നുമുള്ള യുവതീയുവാക്കളുമായി പരിപാടിയില്‍ പ്രധാനമന്ത്രി സംവദിക്കും.
സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിലും സംവാദങ്ങള്‍ നടത്താനാണ് ശ്രമം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഓരോ മെഗാ കോണ്‍ക്ലേവ് സംഘടിപ്പിക്കും. യഥാക്രമം കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, അനുരാഗ് താക്കൂര്‍, മീനാക്ഷി ലേഖി എന്നിവര്‍ പങ്കെടുക്കും. ഇതിന്റെ തീയതികള്‍ തീരുമാനിച്ചിട്ടില്ല.
'യുവം' എന്ന പേരില്‍ രാജ്യത്താകെ യുവാക്കളുടെ റാലിയില്‍ പ്രധാനമന്ത്രി നേരിട്ടു പങ്കെടുക്കുകയെന്നത് 2024-ലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രമായാണ് ബിജെപി കാണുന്നത്. അതിന്റെ ആദ്യ സമ്മേളനമാണ് കൊച്ചിയില്‍ നടക്കുന്നത്.
Content Highlights: PM Modi in Kochi for youth summit on April 25; Yash-Jadeja in guest list
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..