30 വര്‍ഷത്തിനിടെ കൂടിയത് വെറും 2 പൈസ; ക്ഷാമബത്ത കാലാനുസൃതമായി പരിഷ്‌കരിക്കണം- തോട്ടംതൊഴിലാളികള്‍


പ്രതീകാത്മകചിത്രം| Photo: Mathrubhumi

തൊടുപുഴ: തോട്ടംതൊഴിലാളികളുടെ ക്ഷാമബത്തയില്‍ കാലാനുസൃതമായ പരിഷ്‌കാരം വരുത്താന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി തയാറാകണമെന്ന് ആവശ്യം. 30 വര്‍ഷത്തിനിടെ തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയിലുണ്ടായത് രണ്ടുപൈസയുടെ വര്‍ധന മാത്രമാണെന്നും മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ക്ഷാമബത്തയില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് പള്ളിവാസല്‍ ഫാക്ടറി ഡിവിഷനിലെ ഒരു തൊഴിലാളി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ കഴിഞ്ഞവര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തോട്ടം തൊഴിലാളികളുടെ ക്ഷാമബത്തയില്‍ 30 വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധന രണ്ടുപൈസയാണെന്ന് വ്യക്തമാക്കിയത്.

ക്ഷാമബത്തയില്‍ വര്‍ധന വരുത്തണമെന്ന് ഇക്കാലയളവില്‍ ഒരു ട്രേഡ് യൂണിയനും ആവശ്യപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇക്കാരണത്താല്‍ തൊഴിലാളിയുടെ ഹര്‍ജി 2022 നവംബര്‍ രണ്ടിന് കോടതി തള്ളി.

കുമ്പിളില്‍ കഞ്ഞി

  • തേയില, കാപ്പിത്തോട്ടങ്ങളില്‍ എട്ടുമണിക്കൂര്‍ ജോലിക്ക് ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്ക് 308.21 രൂപയും ഫാക്ടറി തൊഴിലാളിക്ക് 311.46 രൂപയുമാണ് അടിസ്ഥാന ശമ്പളം.
  • മൂന്നുവര്‍ഷം കൂടുമ്പോഴാണ് തൊഴിലാളികളുടെ ഡി.എ.യില്‍ വര്‍ധനയുണ്ടാകുന്നത്. 1990-ല്‍വരെ ആനുപാതികമായി വര്‍ധനയുണ്ടായിരുന്നു.
  • 1993-ല്‍ വര്‍ധനയുണ്ടായില്ല. 1996-ല്‍ ഒരുപൈസ കൂട്ടി ആറ് പൈസയാക്കി. 2008-ലും 2016-ലും അര പൈസ വീതം കൂട്ടി ഏഴ് പൈസയാക്കി. അതായത് 30 വര്‍ഷത്തിനിടെയുണ്ടായ വര്‍ധന രണ്ടുപൈസ മാത്രം.
  • എന്നാല്‍, സൂപ്പര്‍വൈസര്‍ വിഭാഗത്തിലുള്ള ജീവനക്കാരുടെ ഡി.എ. ഇക്കാലഘട്ടത്തില്‍ 60 പൈസയോളം വര്‍ധിച്ചു.
വില കൂടുന്നത് അറിയുന്നില്ലേ...

തൊഴിലാളിസംഘടനകള്‍, മാനേജ്‌മെന്റ്, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയാണ് തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിനോട് ഭേദഗതികള്‍ ശുപാര്‍ശ ചെയ്യുന്നത്. 2020-ല്‍ കൂടിയ കമ്മിറ്റി അടിസ്ഥാന ശമ്പളം 52 രൂപ വര്‍ധിപ്പിച്ചെങ്കിലും ക്ഷാമബത്ത നിലവിലുള്ളത് തുടരാനായിരുന്നു തീരുമാനം. വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയിരുന്ന അതേ നിരക്കിലാണ് ഇപ്പോഴും യാത്ര, അലക്ക് അലവന്‍സുകളും.

നിത്യോപയോഗ സാധനങ്ങളുടെ വിപണിവില അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത നിശ്ചയിക്കുന്നത്. സാധനങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിച്ചെങ്കിലും കാര്യമായ വിലക്കയറ്റമില്ലെന്ന വിചിത്രമായ വിലയിരുത്തലാണ് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടേതെന്നും തൊഴിലാളികള്‍ പറയുന്നു.

സംസ്ഥാനത്ത് മൂന്നരലക്ഷം തൊഴിലാളികള്‍ തോട്ടംമേഖലയില്‍ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. പത്രസമ്മേളനത്തില്‍ തോട്ടംതൊഴിലാളികളായ ഐ.കരിം, പളനിച്ചാമി, സി.രാമര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: plantation workers demands hike in da


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented