അഭിഷേക് ബൈജു, നിഥിന | Screengrab: Mathrubhumi News
പാലാ: പാലാ സെയ്ന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിഥിന മോളുടെ കൊലപാതകത്തിനായി പ്രതി കൃത്യമായി സൂത്രണം നടത്തിയെന്ന് പോലീസ്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എങ്ങനെ കൊലപ്പെടുത്തണമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായി സംശയമുള്ളതായി പോലീസ് വ്യക്തമാക്കുന്നുണ്ട്. കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ല, സ്വയം മുറിവേല്‍പ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പോലീസിന് ആദ്യം നല്‍കിയിരുന്ന മൊഴി. എന്നാല്‍ കൊലപാകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകള്‍ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഒറ്റ കുത്തില്‍ തന്നെ നിഥിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന് കൃത്യനിര്‍വ്വഹണത്തിന് കൂടുതല്‍ പണിപ്പെടേണ്ടി വന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒറ്റ വെട്ടില്‍ തന്നെ അഭിഷേക് നിഥിനയെ കൊലപ്പെടുത്തിയിട്ടുണ്ട്. കൊലപാകതത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാല്‍ അഭിഷേക് സന്ദേശമയച്ചയാളെ പോലീസ് ചോദ്യം ചെയ്‌തേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..