ആരോഗ്യ മേഖലയ്ക്കുള്ള തുക കുറഞ്ഞത് ആശങ്കാജനകം, ഡിജിറ്റല്‍ കറന്‍സി അഴിമതി കുറയ്ക്കും-ജി. വിജയരാഘവന്‍


വിഷ്ണു കോട്ടാങ്ങല്‍

ജി. വിജയരാഘവൻ| ഫോട്ടോ: പ്രവീൺദാസ് എം. മാതൃഭൂമി

കേന്ദ്ര ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് നീക്കി വെച്ച തുക വളരെ കുറഞ്ഞുപോയെന്ന് ടെക്നോപാര്‍ക്ക് മുന്‍ സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ജി. വിജയരാഘവന്‍. അഴിമതി കുറയാന്‍ സഹായിക്കുന്ന നീക്കമായാണ് രാജ്യം സ്വന്തമായി ക്രിപ്റ്റോ കറന്‍സി ഇറക്കാന്‍ പോകുന്നതിനെ കാണുന്നതെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കേന്ദ്ര ബജറ്റിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി ഉയര്‍ന്നിട്ടുണ്ട്. ബജറ്റിനെ എങ്ങനെയാണ് താങ്കള്‍ നോക്കി കാണുന്നത്?

ഓവറോള്‍ ബജറ്റിന്റെ ഫോക്കസ് നോക്കുകയാണെങ്കില്‍ രണ്ട് ഏരിയ ആയിട്ട് കാണാം. ഒന്ന് ഡിജിറ്റലൈസേഷന്‍ എന്നതും രണ്ടാമത്തേത് അടിസ്ഥാന സൗകര്യ വികസനവും. ഒരു സ്റ്റേറ്റ്മെന്റ് ഓഫ് ഇന്റന്‍ഡ് എന്ന് വേണമെങ്കില്‍ അതിനെ പറയാം. ഇവയുടെയൊക്കെ പ്രയോജനം എങ്ങനെയിരിക്കുമെന്നത് അത് നടപ്പിലാക്കുന്നത് എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഒരുലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അത് 15,000 കോടിയായിരുന്നു.

പക്ഷെ ബജറ്റിന്റെ വിശദമായ വായനയില്‍ കാണുന്നത് പല കേന്ദ്ര പദ്ധതികളുടെയും വിഹിതം ഗണ്യമായി കുറച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ക്യാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍ വര്‍ധിച്ചതായി തോന്നും. ബജറ്റ് ഡോക്യുമെന്റ് വിശദമായി പഠിക്കുമ്പോഴെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.

ഡിജിറ്റലൈസേഷന്‍, സമരവും മറ്റും വന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആശങ്കയായി പറയാവുന്ന ഒന്നാണ് ആരോഗ്യ മേഖലയ്ക്ക് തുക കുറഞ്ഞത്. കഴിഞ്ഞ തവണ 83,000 കോടിയോളം വകയിരുത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ 86,000 കോടിയാണ്. ചുരുക്കി പറഞ്ഞാല്‍ ഇതില്‍ വലിയൊരു വര്‍ധനവ് വന്നിട്ടില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 80,000 കോടിയില്‍ നിന്ന് ഒരുലക്ഷം 1.04 ലക്ഷം കോടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 20 ശതമാനത്തോളം വര്‍ധനവ് ഇക്കാര്യത്തിലുണ്ട്.

ഇന്ത്യ ഒരു ഡിജിറ്റല്‍ റുപ്പി ഇറക്കുന്നതിനെ എങ്ങനെ കാണുന്നു?

ഡിജിറ്റല്‍ റുപ്പിയുടെ ഒരു ഗുണം അതിന്റെ വിനിമയം നിരീക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നതാണ്. എവിടെനിന്നു വരുന്നു എങ്ങോട്ട് പോകുന്നു എന്നൊക്കെ മനസിലാക്കാന്‍ സര്‍ക്കാരിന് സാധിക്കും. പണമായി കൈമാറ്റം ചെയ്യുമ്പോള്‍ ഇത് സാധിച്ചെന്ന് വരില്ല. ഇങ്ങനെ പതുക്കെ ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുകയാണെങ്കില്‍ അഴിമതി വളരെ കുറയും. എന്നാല്‍ ഇതില്‍ എങ്ങനെയാണ് ആളുകള്‍ കാണുന്നത് എന്നതില്‍ ഒരു പ്രശ്നമുണ്ട്. കാരണം പലര്‍ക്കും അതിനോട് എതിര്‍പ്പ് വരാം. അതേസമയം ബാങ്കിങ് സംവിധാനമില്ലാത്തിടത്ത് മൊബൈല്‍ ബാങ്കിങ് സംവിധാനം വഴി പണം കൈമാറ്റം ചെയ്യാവുന്ന ഒരു നേട്ടം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇന്ത്യ ഒരു ഡിജിറ്റല്‍ റുപ്പി ഇറക്കുന്നതിനെ നല്ല പദ്ധതിയായാണ് ഞാന്‍ കാണുന്നത്.

400 വന്ദേഭാരത് ട്രെയിനുകള്‍ ഉള്‍പ്പെടുന്ന അതിവേഗ ട്രെയിനുകളെപ്പറ്റി ബജറ്റില്‍ പറയുന്നു. കേരളം മുന്നോട്ടുവെക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി മറ്റൊരു വശത്ത്. എന്താണ് ഇക്കാര്യത്തിലുള്ള നിലപാട്?

കേരളത്തില്‍ ഒരു അതിവേഗ റെയില്‍ പദ്ധതി വേണ്ട എന്ന നിലപാടുകാരനല്ല ഞാന്‍. അതേസമയം അങ്ങനെ വരികയാണെന്നുണ്ടെങ്കില്‍ അതിന്റെ സാമൂഹിക- പാരിസ്ഥിതിക- സാമ്പത്തിക വിഷയങ്ങള്‍ വിശദമായി പഠിച്ച് സാമ്പത്തികമായും, സാമൂഹ്യപരമായും പരിസ്ഥിതിപരമായും കേരളത്തിന് താങ്ങാന്‍ സാധിക്കുന്ന ഒന്നാണോ എന്നതില്‍ വളരെ വിശദമായ പഠനം വേണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

അതേസമയത്ത് കേന്ദ്രത്തിന്റെ റെയില്‍വേയെ ഉപയോഗിച്ച് അതിവേഗ റെയിലിന് വേണ്ടി നിലവിലെ പാതകളെ പൂര്‍ണമായും ഉപയോഗിച്ച്, ഓട്ടോമാറ്റിക് സിഗ്‌നലിങ്, മെമുവുമടക്കം കേരളത്തില്‍ നടപ്പിലാക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. നമുക്ക് നമ്മുടേതായിട്ടുള്ള ബെനഫിറ്റ് റെയില്‍വേയില്‍നിന്ന് കിട്ടണം. അതിനുവേണ്ടിയിട്ടുള്ള പദ്ധതികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ഒരുലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കും. കേരളം ഇതിന് അനുയോജ്യമായ പദ്ധതികളുമായി മുന്നോട്ടുപോകണം. നഗരാസൂത്രണത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ക്ക് അനുസരിച്ചാകും സംസ്ഥാനങ്ങള്‍ക്ക് ഈ തുക അനുവദിക്കുന്നതെന്നാണ് മനസിലാക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ച് കേരളത്തിന് ഗുണകരമാകുന്ന എന്തൊക്കെയാണ് ബജറ്റിലുള്ളത്?

കഴിഞ്ഞ കുറേ ബജറ്റുകളില്‍ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് മാത്രം പ്രയോജനം ചെയ്യുന്ന പദ്ധതികളില്ല. ഉദാഹരണത്തിന് തിരുവനന്തപുരത്തും, കോഴിക്കോടും ലൈറ്റ് മെട്രോ വരുന്നത് സംബന്ധിച്ച് ബജറ്റില്‍ നീക്കി വെച്ചിട്ടുള്ള ഒരുലക്ഷം കോടി രൂപയില്‍ സംസ്ഥാനത്തിന് എത്ര കിട്ടും എന്നതില്‍ വേണം നമ്മള്‍ പ്ലാന്‍ ചെയ്യാന്‍. അതനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രോജക്ടില്‍ കൊണ്ടുവരണം. അല്ലെങ്കില്‍ വയബിലിറ്റി ഗ്യാപ് ഫണ്ടഡ് പ്രോജക്ടാക്കുക, പൊതു- സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികള്‍, ഇങ്ങനെയുള്ളവയെ കേന്ദ്രം തീര്‍ച്ചയായും പിന്തുണയ്ക്കും.

പക്ഷെ ഒരു സംസ്ഥാനത്തിന് എത്ര കിട്ടും എന്നത് ആ സംസ്ഥാനമാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ചുള്ള പദ്ധതികളുമായി മുന്നോട്ടുപോകണം. പ്രസ്താവനകള്‍ മാത്രമായാല്‍ നടക്കില്ല. വിശദമായ പദ്ധതി രേഖ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് പോവുകയാണെങ്കില്‍ കേന്ദ്ര വിഹിതമായി നല്ലൊരു തുക നമുക്ക് കിട്ടും എന്നതില്‍ യാതൊരു സംശയവുമില്ല.

തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോയുമായി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാരിന്റെ മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നത്. ഇതൊക്കെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ്. അതിന് കേന്ദ്രത്തിന്റെ സഹായമുണ്ടാവുകയും ചെയ്യും.

content highlights: planning commission former member and technopark former ceo g vijayaraghavan on union budget


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented