ട്രെയിലറിലേറി വിമാനം, സഞ്ചാരം രാത്രിമാത്രം; ടയര്‍ പഞ്ചറായി, കൊല്ലത്ത്‌ സെല്‍ഫിയെടുക്കാന്‍ തിരക്ക്


വിമാനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഹോട്ടല്‍ തുടങ്ങുമെന്നാണ് വിവരം

തിരുവനന്തപുരത്തുനിന്ന്‌ ഹൈദരാബാദിലേക്ക് വിമാനവുമായി പോകുന്ന കൂറ്റൻ ട്രെയിലർ കൊല്ലം നീരാവിൽ നിർത്തിയപ്പോൾ

അഞ്ചാലുംമൂട്: ഞായറാഴ്ച പുലര്‍ച്ചെ ബൈപ്പാസിലെ കുരീപ്പുഴയില്‍ വിമാനമെത്തിയത് നാട്ടുകാര്‍ക്ക് കാഴ്ചവിരുന്നായി. തിരുവനന്തപുരത്തുനിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലറാണ് കുരീപ്പുഴ ടോള്‍ പ്‌ളാസയ്ക്കു സമീപം നിര്‍ത്തിയിട്ടത്.

ടോള്‍ പ്‌ളാസയ്ക്കു സമീപം വിമാനമിറങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ അത് കാണാനായി പലയിടത്തുനിന്നും ജനം എത്തിത്തുടങ്ങി. ബൈപ്പാസ്വഴി വാഹനങ്ങളില്‍ വന്നവരും വിമാനം കാണാനായി വാഹനം നിര്‍ത്തി സമയം ചെലവിട്ടു. വൈകാതെ പോലീസെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കുരുക്ക് ഒഴിവായി.

ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും തിരക്കായതോടെ പോലീസും വലഞ്ഞു. ട്രെയിലര്‍ ഡ്രൈവര്‍മാരെ 'വിമാനത്തിന്റെ ഡ്രൈവര്‍മാരാ'ക്കിയും ചിലര്‍ സെല്‍ഫിയില്‍ ഉള്‍പ്പെടുത്തി. ഇതിനിടെ ട്രെയിലറിന്റെ ടയര്‍ പഞ്ചറായത് ശരിയാക്കാന്‍ തൊഴിലാളികളോടൊപ്പം നാട്ടുകാരും ചേര്‍ന്നത് കൗതുകക്കാഴ്ചയായി.

ഉപയോഗശൂന്യമായ വിമാനം ഒരു സ്വകാര്യ കമ്പനി വിലയ്‌ക്കെടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുഭാഗം വേര്‍പെടുത്തിയശേഷം കൂറ്റന്‍ ട്രെയിലറില്‍ കയറ്റി ഹൈദരാബാദിലേക്ക് കൊണ്ടുപോകവേയാണ് ഞായറാഴ്ച പുലര്‍ച്ചെ കുരീപ്പുഴയില്‍ എത്തിയത്. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. 30 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. പകല്‍ വിശ്രമമാണ്. ആന്ധ്രയിലെത്തിക്കുന്ന വിമാനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഹോട്ടല്‍ തുടങ്ങുമെന്നാണ് വിവരം.

Content Highlights: plane will be converted into a hotel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented