തകർന്ന ഓടുകൾ
നെടുമ്പാശ്ശേരി: വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് വീടിന്റെ ഓടുകള്‍ പറന്നുപോയി. നെടുമ്പാശ്ശേരി അത്താണി ശാന്തിനഗറില്‍ വയലിപ്പറമ്പില്‍ പൈനാടത്ത് ഓമന വര്‍ഗീസിന്റെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകളാണ് നശിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ വിമാനത്തിന്റെ പറക്കല്‍ മൂലമുണ്ടായ കാറ്റില്‍ ഓടിളകി നശിക്കുകയായിരുന്നു.
വിമാനം ഏതെന്ന് വ്യക്തമല്ല. മേല്‍ക്കൂരയുടെ രണ്ടുഭാഗങ്ങളില്‍നിന്ന് ഓടുകള്‍ പറന്നുപോയിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. ഉയരമുള്ള പഴയ മാളികവീടാണിത്.
Content Highlights: plane flew low, the tiles of the house were blown away by the wind
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..