പ്രതീകാത്മക ചിത്രം
കണ്ണൂര്‍: റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് വരുമാനം ഉണ്ടാക്കുന്നതിനായി കാര്‍ഡുടമകളില്‍നിന്ന് നിശ്ചിത സംഖ്യ സെസ് പിരിക്കാന്‍ നീക്കം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവില്‍ സപ്ളൈസ് കമ്മിഷണര്‍, റേഷന്‍ ഡീലര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഭക്ഷ്യമന്ത്രിക്ക് നല്കി. മുഖ്യമന്ത്രിയുടെ അനുമതികൂടി ലഭിച്ചാല്‍ പദ്ധതി നടപ്പാകും.
ഒരു കാര്‍ഡുടമയില്‍നിന്ന് മാസം ഒരു രൂപ നിരക്കില്‍ വര്‍ഷം 12 രൂപയാണ് സെസ്സായി പിരിക്കുക. സംസ്ഥാനത്ത് ഏകദേശം 90 ലക്ഷം കാര്ഡുടമകളുണ്ട്്. എ.വൈ. കാര്‍ഡുകളെ സെസില്‍നിന്ന് ഒഴിവാക്കും. എത്രമാസം സെസ് പിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. 22 വര്‍ഷം മുന്‍പ് രൂപംകൊണ്ട റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയില്‍ 14,000ത്തോളം അംഗങ്ങളുണ്ട്. 200 രൂപയാണ് മാസം വ്യാപാരികള്‍ അടയ്ക്കുന്നത്.
കോവിഡ് കാലത്തെ കിറ്റ് വിതരണംനടത്തിയ വകയില്‍ 11മാസത്തെ കുടിശ്ശിക റേഷന്വ്യാപാരികള്ക്ക്് ലഭിക്കാനുണ്ട്്്. അത് സേവനമായി കണക്കാക്കണമെന്ന് ഭക്ഷ്യമന്ത്രിയുടെ നിലപാടിനോട് സി.ഐ.ടി.യു. ഉള്‍പ്പെടെയുള്ള റേഷന്‍ ഡീലര്‍മാരുടെ സംഘടനകള്‍ക്ക് കടുത്ത എതിര്‍പ്പാണ്. വ്യാപാരികളുടെ എതിര്‍പ്പ് തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് സെസ് പരിക്കാനുള്ള നീക്കമെന്നും പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..