-
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണമനുസരിച്ചു ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താനാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
"പ്ലാന്‍ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കുമാത്രമായി 8537 കിടക്കകള്‍, 872 ഐസിയു കിടക്കകള്‍, 482 വെന്റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്.
"രോഗികള്‍ കൂടുന്ന മുറക്ക് തിരഞ്ഞൈടുപ്പക്കപ്പെട്ട കൂടുതല്‍ ആശുപത്രികളിലെ കിടക്കകള്‍ ഉപയോഗിക്കും. രണ്ടാം നിര ആശപത്രികളും സജ്ജമാക്കും. നിലവില്‍ സജ്ജീകരിച്ച 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എയും പ്ലാന്‍ ബിയും പ്ലാന്‍ സിയും നടപ്പാക്കുന്നതോടെ 171 കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജൂണ്‍ 25 മുതല്‍ 30 വരെ 111 ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളും 43 വന്ദേ ഭാരത് ഫ്‌ളൈറ്റുകളുമാണ് വിദശ മന്ത്രാലയം ചാര്‍ട്ട് ചെയ്തത്. ഇന്നലെ 72 ഫ്‌ളൈറ്റുകളാണ് വിദേശത്ത് നിന്നെത്തിയത്. നാളെ മുതല്‍ ദിവസം 40-50 ഫ്‌ളൈറ്റുകളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്കും കോഴിക്കോട്ടേക്കുമാണ് അതില്‍ കൂടുതലും. ഇത് കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റുകള്‍ എല്ലായിടത്തും എത്തിച്ചു. പ്രത്യേക ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
വിമാനത്താവളത്തില്‍ ചുമതലയുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഇടപെടല്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: PLan A B and C For Kerala Covid patient treatment, says CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..