ആരാധാനാലയങ്ങള്‍ക്ക് നിയന്ത്രണം വേണം, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവ പൂട്ടണം- ഹൈക്കോടതി


പ്രദീപ് ജോസഫ് \ മാതൃഭൂമി ന്യൂസ്‌

കേരള ഹൈക്കോടതി. ഫയൽചിത്രം/മാതൃഭൂമി

കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധാനാലയങ്ങള്‍ അടച്ച് പൂട്ടണമെന്നും നിയന്ത്രണം വേണമെന്നും ഹൈക്കോടതി. ആരാധാനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിന് മാനദണ്ഡം നിര്‍ബന്ധമാക്കണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാന്‍ അനുമതി തേടി മലപ്പുറത്തെ നൂറുല്‍ ഇസ്ലാമിക് സാംസ്‌കാരിക സംഘം നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കിയിരുന്നത്. അതേസമയം വാണിജ്യ കെട്ടിടം പ്രാര്‍ഥനയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ജില്ലാ കളക്ടര്‍ തള്ളുകയായിരുന്നു.

ഇതിനെതിരെയാണ് ഇസ്ലാമിക സാംസ്‌കാരിക സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് അനുമതിയില്ലാത്ത ആരാധനാലയങ്ങള്‍ പൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ആരാധനാലയങ്ങള്‍ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ സമാനമായ ആരാധനാലയങ്ങള്‍ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കോടതി പറഞ്ഞു.

മാത്രമല്ല ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറിറക്കണമെന്നും കോടതി പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ ഇത്തരം കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുവാന്‍ പാടുള്ളു.

കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാന്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി അനുമതി നല്‍കുകയാണെങ്കില്‍ തന്നെ അത് പോലീസ് റിപ്പോര്‍ട്ടിന്റേയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Content Highlights: places of worship, high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented