പി.കെ ശ്രീമതി ടീച്ചർ, ഫെയ്‌സ്ബുക്ക് പോസ്റ്റ്
കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയെ ട്രോളി ഫേയ്സ്ബുക്ക് പോസ്റ്റുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ. 'എന്നാലും എന്റെ വിദ്യേ' എന്നാണ് അവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. മുൻ എസ്.എഫ്.ഐ നേതാവുകൂടിയായ വിദ്യ വ്യാജരേഖ സമർപിച്ച് ഗസ്റ്റ് ലക്ചറർ ജോലി തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെയാണ് സംഭവത്തിൽ വിമർശനാത്മകമായ പ്രതികരണവുമായി ശ്രീമതിടീച്ചറുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.
കെ. വിദ്യ മഹാരാജാസിനും സാഹിത്യ ലോകത്തിനും അപമാനമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിനും കുറ്റപ്പെടുത്തി. കള്ളങ്ങൾ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്. വിദ്യമാർ ഇനിയും ആവർത്തിക്കാതെയിരിക്കാൻ കർശനമായ അന്വേഷണവും നടപടിയും ആവശ്യമാണെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ചമച്ചെന്ന മഹാരാജാസ് കോളേജിന്റെ പരാതിയില്‍ വിദ്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേ കോളേജില്‍ 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയി പ്രവർത്തിച്ചു എന്നു വ്യക്തമാക്കുന്ന രേഖയാണ് വിദ്യ വ്യാജമായി നിര്‍മിച്ചത്. എസ്.എഫ്.ഐ ബന്ധം ഉപയോഗിച്ചാണ് ഇവര്‍ ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥിനിയാണ് കെ.വിദ്യ.
Content Highlights: PK Sreemathi Teacher reacts to fake document submission case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..