പാലക്കാട്: വനിതാ നേതാവ് ഉന്നയിച്ച പീഡന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. ആറു മാസത്തേയ്ക്കായിരുന്നു ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന സംസ്ഥാന സമിതിയാണ് ശശിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ ശശി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറിലായിരുന്നു ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്.
Content Highlights: PK Sasi Returns CPM district committee