കോഴിക്കോട്: പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്നത് മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ മുസ്ലീംലീഗും കെ.എം.സി.സിയുമെല്ലാം സര്‍ക്കാരിനെ അറിയിച്ചതാണ്. ട്രൂനാറ്റ് പരിശോധന പോലുള്ളവ സാധ്യമല്ലെന്നും അറിയിച്ചതാണ്. പക്ഷെ സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം മുന്നോട്ട് പോവാന്‍ ശ്രമിച്ചു. ഇപ്പോള്‍ അതില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നത് മണ്ടന്‍ തീരുമാനത്തിന്റെ ഫലമായിട്ടാണെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് പരിശോധനയ്ക്ക് പകരം പിപിഇ കിറ്റ് മതിയെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പി.പി.ഇ കിറ്റടക്കമുള്ളവ പൗരന്‍മാര്‍ക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. പലര്‍ക്കും ഇതിനുള്ള കഴിവില്ല. ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ച് പോരുന്നവരുമൊക്കെയാണ് ഇങ്ങനെ സന്നദ്ധ സംഘടനകള്‍ ഉറപ്പാടാക്കുന്ന വിമാനത്തില്‍ കയറി നാട്ടിലെത്തുന്നത്. അത്തരക്കാരെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും ഓരോ തീരുമാനമെടുത്ത് മാറ്റേണ്ടി വരുന്നത് പ്രവാസി വിഷയത്തില്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇരുന്നൂറിലധികം പ്രവാസികളാണ് വിദേശത്ത് മരിച്ചത്. ഇവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. സന്നദ്ധ സംഘടനകളെ വിശ്വാസത്തിലെടുക്കാത്ത സര്‍ക്കാര്‍ നയമാണ് ഇപ്പോള്‍ ദുരന്തമായി മാറിയിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പ റഞ്ഞു.
Content Highlights: PK Kunjalikutty NRI Chartered Flight PPE Kit Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..