തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ  സ്ഥാനം രാജിവെച്ചു. വേങ്ങര നിയസഭാ മണ്ഡലത്തിലെ എല്‍എല്‍എയായിരുന്നു കുഞ്ഞാലിക്കുട്ടി. 

വൈകീട്ട് നടന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയത്. ദേശീയ തലത്തില്‍ മതേതര കൂട്ടായ്മാക്കായുള്ള ശ്രമം നടത്തുമെന്ന് രാജിവെച്ച ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

മലപ്പുറം എംപിയായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ്  മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 171023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ പി.കെ.കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ബി.ഫൈസലിനെ പരാജയപ്പെടുത്തിയത്.