പി.കെ. കുഞ്ഞാലിക്കുട്ടി| Photo: Mathrubhumi
കൊച്ചി: കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചെന്ന് ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട് കേസില്‍ ഇ.ഡിക്കു മുന്നില്‍ ഹാജരായതിനു പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ രേഖകള്‍ കൈമാറിയതായും ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ വളരെ സന്തോഷമുണ്ട്. ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായി. ഈ പത്രത്തെ കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും പലരും എഴുതിക്കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതൊക്കെ വളരെ നന്നായി സമയമെടുത്ത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. സാക്ഷി എന്ന നിലയ്ക്ക് ഒരു സ്റ്റേറ്റ്മെന്റ് എടുത്തു. അത്രമാത്രമേ ഉള്ളൂ. വേറൊന്നും ഇല്ല. ആവശ്യമായ എല്ലാ രേഖകളും കൊടുത്തിട്ടുണ്ട്- ഇ.ഡി. ഓഫീസില്‍നിന്ന് പുറത്തെത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.
ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് മണിയോടെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരായത്.
അതേസമയം, കുഞ്ഞാലിക്കുട്ടി ഇ.ഡി ഓഫീസില്‍ ഹാജരായതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എത്തിയിരുന്നു. 'കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല, ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മൂപ്പരെത്തി' എന്നായിരുന്നു ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
content highlights: pk kunhalikutty responds after appearing before ed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..