പച്ചമുളക് ഉയര്‍ത്തി കുഞ്ഞാലിക്കുട്ടി, ചുവന്ന കാപ്സിക്കം കാട്ടി ജലീലിന്റെ മറുപടി | Video


പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ടി. ജലീൽ

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പച്ചമുളക് കയ്യിലെടുത്തപ്പോള്‍ ചുവന്ന കാപ്‌സിക്കം എടുത്തുകാണിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. മലപ്പുറം എടപ്പാളില്‍, ഞായറാഴ്ച നടന്ന ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിനിടെയായിരുന്നു നേതാക്കളുടെ എരിവുള്ള രാഷ്ട്രീയ നീക്കം.

ഉദ്ഘാടനത്തിനു ശേഷം മാള്‍ സന്ദര്‍ശിക്കുന്നതിനിടെ പച്ചക്കറികള്‍ വില്‍ക്കുന്ന ഭാഗത്തുവെച്ചായിരുന്നു സംഭവം. പച്ചക്കറികള്‍ക്കിടയില്‍നിന്ന് കുഞ്ഞാലിക്കുട്ടി ഒരു പച്ചമുളക് കയ്യിലെടുത്ത് ജലീലിന് നേര്‍ക്കു കാണിക്കുകയായിരുന്നു. അതോടെ ജലീല്‍, പച്ചക്കറിക്കൂട്ടത്തില്‍നിന്നൊരു ചുവന്ന കാപ്‌സിക്കം എടുത്തു കാണിച്ചു.ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയും ജലീലും പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ നിറവും യഥാക്രമം പച്ചയും ചുവപ്പുമാണ്. അതിനെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും 'മുളകുരാഷ്ട്രീയം'.

Content Highlights: pk kunhalikutty and kt jaleel shows green chilly and red capsicum each other video becomes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented