ബാര്‍ കോഴ: ഓര്‍മ തിരിച്ചുകിട്ടിയാല്‍ സി.പി.എം. പൊതുജനങ്ങളോട്‌ മാപ്പ് പറയണം-പി.കെ. കൃഷ്ണദാസ്


പഴയ കോഴയാരോപണത്തില്‍ സി.പി.എം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ,,? ഉണ്ടെങ്കില്‍ മാണിയുടെ പാര്‍ട്ടിയുടെ മുന്നണി പ്രവേശനത്തോടെ ഇടതുമുന്നണിയും അഴിമതി സഖ്യമായെന്ന് സമ്മതിക്കേണ്ടി വരും

പി.കെ കൃഷ്ണദാസ്, ജോസ് കെ.മാണി|ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: വര്‍ത്തമാന കാല രാഷ്ട്രീയ സാഹര്യത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെല്ലാം അള്‍ഷിമേഴ്‌സ് ബാധിച്ചിരിക്കുകയാണെന്നും ബാര്‍കോഴ സംഭവത്തിന്റെ ഓര്‍മ തിരിച്ച് കിട്ടുമ്പോള്‍ സി.പി.എം പൊതുജനങ്ങളോട് മാപ്പ് പറയണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. മാണിയുടെ പേരില്‍ നിയമസഭയില്‍ സംഘര്‍ഷമുണ്ടാക്കി അവരുണ്ടാക്കി വെച്ച നാശനഷ്ടത്തിന്റേയും നാടകത്തിന്റേയും കളി പൊതുജനങ്ങള്‍ കണ്ടതാണ്.

വലിയ പണത്തിന്റെ നഷ്ടം നികത്താന്‍ ഏതെങ്കിലും ഏജന്‍സി തന്ന കൈക്കൂലി പണത്തില്‍ നിന്നൊരംശം സിപിഎം മാറ്റിവെക്കുമായിരിക്കും പക്ഷെ ജനാധിപത്യ കേരളത്തിന് നാറിയ കയ്യാങ്കളി ഉണ്ടാക്കിയ മാനക്കേട് ആര് തീര്‍ക്കുമെന്നും പി.കെ കൃഷ്ണദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സി.പി.എം നേതാക്കള്‍ക്കെല്ലാം അള്‍ഷിമേഴ്‌സ് ബാധിച്ച കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ ചിലതെല്ലാം അവരെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഓര്‍മ്മ തിരിച്ചു കിട്ടിയാല്‍ പ്രസ്തുത സംഭവത്തില്‍ കേരളത്തോട് മാപ്പു പറയാനും ആ സംഭവത്തില്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം നികത്താനും സി.പി.എം സംസ്ഥാന സമിതി തയ്യാറാകണം എന്ന് കൂടി ആമുഖമായി പറയട്ടെ...!2 015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അത് തടസ്സപ്പെടുത്താനായി ഇടത് എം.എല്‍.എമാര്‍ സഭയില്‍ നടത്തിയ കയ്യാങ്കളി പ്രബുദ്ധകേരളം മറന്നിട്ടില്ല, സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്കുള്ളില്‍ ഉണ്ടായി.

പണത്തിന്റെ നഷ്ടം നികത്താന്‍ ഏതെങ്കിലും ഏജന്‍സി തന്ന കൈക്കൂലി പണത്തില്‍ നിന്നൊരംശം സിപിഎം മാറ്റിവെക്കുമായിരിക്കും പക്ഷെ ജനാധിപത്യ കേരളത്തിന് നാറിയ കയ്യാങ്കളി ഉണ്ടാക്കിയമാനക്കേട് ആര് തീര്‍ക്കും...? മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളാണ് കേസിലുള്ളത്, ഏതെങ്കിലും പഞ്ചായത്ത് കമ്മിറ്റിയിലോ കുടുംബശ്രീ യോഗത്തിലോ സംഭവിച്ചിരുന്നെങ്കില്‍ സാമാന്യ ജനത്തിന്റെ അറിവില്ലായ്മയായി കണ്ട് പൊറുക്കാം, പക്ഷെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സി.പി.എം അംഗങ്ങള്‍ നടത്തിയ പേക്കൂത്തുകള്‍ അക്ഷന്ത്യവ്യമാണ്, ബാര്‍ കോഴയാരോപണത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന കെ.എം മാണിയോടുള്ള എതിര്‍പ്പും പ്രതിഷേധവുമാണ് ഒരു ന്യായീകരണവുമില്ലാത്ത ചെയ്തികള്‍ക്ക് അന്ന് ന്യായം പറഞ്ഞിരുന്നത്.

ഇന്നിപ്പോള്‍ കെ.എം മാണിയുടെ മകനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിങ്ങള്‍ക്കൊപ്പമാണ്, പഴയ കോഴയാരോപണത്തില്‍ സി.പി.എം ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ,,? ഉണ്ടെങ്കില്‍ മാണിയുടെ പാര്‍ട്ടിയുടെ മുന്നണി പ്രവേശനത്തോടെ ഇടതുമുന്നണിയും അഴിമതി സഖ്യമായെന്ന് സമ്മതിക്കേണ്ടി വരും, അതല്ല ആരോപണങ്ങളെല്ലാം പിന്‍വലിക്കുകയാണെങ്കില്‍ അന്നത്തെ നെറികെട്ട കയ്യാങ്കളിക്കും തോന്നിവാസത്തിനും മലയാളികള്‍ക്കുണ്ടായ നാണക്കേടിനും പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ തയ്യാറാകണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented